സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ഒക്ടോബര്‍ 31 വരെ സമര്‍പ്പിച്ചത് 7.65 കോടി നികുതി റിട്ടേണ്‍

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ 31 വരെ 7.65 കോടി ആദായനികുതി റിട്ടേണ്‍ (അസെസ്മെന്റ് വര്‍ഷം 2023-24) സമര്‍പ്പിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ഇത് റിക്കാര്‍ഡ് ആണ്.

മുന്‍വര്‍ഷമിതേ കാലയളവില്‍ 6.85 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചത്. വര്‍ധന 11.7 ശതമാനം.

അസെസ്മെന്റ് വര്‍ഷം 2023-24-ല്‍ സമര്‍പ്പിച്ച 7.65 കോടി റിട്ടേണുകളില്‍ 7.51 എണ്ണം വെരിഫൈ ചെയ്തതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതില്‍ തന്നെ 7.19 കോടി റിട്ടേണുകളില്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

റിട്ടേണ്‍ സമര്‍പ്പിക്കലിന്റെ മൂര്‍ധന്യ സമയത്തും ഇ-പോര്‍ട്ടല്‍ നന്നായി പ്രവര്‍ത്തിച്ചതായും ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ഐടിആര്‍-7 ഒഴികെയുള്ള നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതിയായിരുന്നു ഒക്ടോബര്‍ 31.

മുന്‍ അസെസ്മെന്റ് വര്‍ഷങ്ങളിലെ റിട്ടേണുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഒക്ടോബര്‍ 31 വരെ സമര്‍പ്പിച്ച നികുതി റിട്ടേണുകളുടെ എണ്ണം 7.85 കോടിയാണെന്ന് സിബിഡിടി അറിയിച്ചു.

തലേവര്‍ഷമിത് 7.78 കോടി റിട്ടേണ്‍ ആയിരുന്നു.

X
Top