അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

വിരമിക്കലിന് തയ്യാറെടുത്ത് 67% ഇന്ത്യക്കാര്‍: പിജിഐഎം ഇന്ത്യ സര്‍വെ

മുംബൈ: ഇന്ത്യക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങളില് റിട്ടയര്മെന്റിന് മുന്ഗണന ലഭിക്കുന്നതായി സര്വെ. പിജിഐഎം മ്യൂച്വല് ഫണ്ട് 2020ല് നടത്തിയ സര്വെയിലെ എട്ടാം സ്ഥാനത്തുനിന്ന് 2023ല് ആറം സ്ഥാനത്തെത്തി.

വിരമിച്ചശേഷമുള്ള ജീവിതത്തിന് കൂടുതല് കരുതല് ആവശ്യമാണെന്ന ചിന്ത കോവിഡിന് ശേഷമാണ് ശക്തമായതെന്ന് സര്വെ പറയുന്നു. അപ്രതീക്ഷിത ആവശ്യങ്ങളിലേക്കുള്ള സുരക്ഷാ സംവിധാനമായി പണത്തെ കണക്കാക്കാന് തുടങ്ങി. കുടുബത്തോടുള്ള പ്രതിബദ്ധത നിറവേറ്റുകയെന്നത് സാമൂഹിക പ്രാധാന്യം നേടി.

പ്രധാന കണ്ടെത്തലുകൾ

മനോഭാവത്തിലും പെരുമാറ്റത്തിലും സാമ്പത്തിക ആസൂത്രണത്തിലും മഹാമാരി മാറ്റംവരുത്തിയതായി 48 ശതമാനംപേര് പ്രതികരിച്ചു. കൂടുതല് സാമ്പത്തിക ബോധമുള്ളവരും ആസൂത്രണം ചെയ്യുന്നവരും അച്ചടക്കമുള്ളവരുമായി ഇന്ത്യക്കാര് മാറിയിരിക്കുന്നു.

വ്യക്തിഗത വരുമാനം കൂടുന്നതിന് അനുസരിച്ച് വായ്പകള്ക്കും ബാധ്യതകള്ക്കുമുള്ള നിക്ഷേപ വിഹിതം വര്ദ്ധിക്കുന്നു. വരുമാനത്തിന്റെ 59 ശതമാനം ഗാര്ഹിക ചെലവുകള്ക്കും 18 ശതമാനം വായ്പകള് അടക്കുന്നതിനും നീക്കിവെക്കുന്നു. 2020ലെ സര്വെ കണ്ടെത്തലുകളേക്കാള് അല്പം കൂടുതലാണിത്.

നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസ വായ്പക്കും വേണ്ടി വരുമാനത്തിന്റെ അഞ്ച് ശതമാനം ചെലവഴിക്കുന്നു.

കുറഞ്ഞ വരുമാനം ഉപയോഗിച്ച് കൂടുതല് സമ്പത്തുണ്ടാക്കി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന് കൂടുല് ശ്രദ്ധിക്കുന്നു. ജോലിയിലെ ഉയര്ച്ചയും അതോടൊപ്പം മറ്റ് സാധ്യതകള് ഉപയോഗിച്ചും കൂടുതല് വരുമാനം നേടാന് മുന്ഗണന നല്കുന്നു.

ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില് മാത്രമല്ല, സ്വന്തം അസ്തിത്വവും മൂല്യവും അറിയുകയും പരിപാലിക്കുകയും ചെയ്യുന്നതിലും പ്രാധാന്യം നല്കുന്നു.

കുടുബം സുരക്ഷക്ക് പുറമെ, മെഡിക്കല് എമര്ജന്സി, റിട്ടയര്മെന്റ് പ്ലാനിങ് തുടങ്ങിയ ദീര്ഘകാല ലക്ഷ്യങ്ങള്ക്ക് ഇന്ത്യക്കാര് ഊന്നല് നല്കിത്തുടങ്ങി.

മഹമാരിക്കുശേഷമുള്ള പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും റിട്ടയര്മെന്റിന് ശേഷമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളുടെ മുന് നിരയില് വന്നു. 2020ലെ സര്വെയെ അപേക്ഷിച്ച് അത് ഇരട്ടിയായി. സമീപകാല സാമ്പത്തിക സൂചകളില് പ്രകടമാകുന്ന ആഘാതമാണിത് സൂചിപ്പിക്കുന്നത്.

67 ശതമാനം ഇന്ത്യക്കാരും വിരമിക്കലിന് തയ്യാറാണെന്ന് സര്വെയില് വെളിപ്പെടുത്തി. ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള മികച്ച വീക്ഷണത്തെ ഇത് സൂചിപ്പിക്കുന്നു. വിരമിക്കലിന് തയ്യാറായവര് 33 വയസ്സിനടുത്താണ് സാമ്പത്തിക ആസൂത്രണം ആരംഭിച്ചത്. അല്ലാത്തവര് 50കളിലും.

മ്യൂച്വല് ഫണ്ടുകളോടുള്ള നിക്ഷേപക താത്പര്യം വര്ധിച്ചു. 2020ലെ 10 ശതമാനത്തില് നിന്ന് 2023ല് 23 ശതമാനമായാണ് കൂടിയത്. അതേസമയം, സ്ഥിര വരുമാന പദ്ധതികളും ഇന്ഷുറന്സിലുമാണ് കൂടുതല്പേരും നിക്ഷേപം നടത്തുന്നത്.

മാറുന്ന ജീവിത ശൈലിയും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച്, റിട്ടയര്മെന്റ് സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് വാര്ഷിക വരുമാനത്തിന്റെ 10-12 ഇരട്ടി ആവശ്യമാണെന്ന് കരുതുന്നു. 2020ലെ സര്വെയില് ഇത് 8-9 ഇരട്ടിയായിരുന്നു.

സാമ്പത്തിക സുരക്ഷയെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താന് തുടങ്ങിയിരിക്കുന്നു.
നിക്ഷേപകാര്യത്തിലും സാമ്പത്തിക മനോഭാവത്തിലും മഹാമാരിക്ക് ശേഷം കാര്യമായ വ്യതിയാനം ദൃശ്യമായതായി പിജിഐഎം ഇന്ത്യ മ്യൂച്വല് ഫണ്ട് സിഇഒ അജിത് മേനോന് പറഞ്ഞു.

കുടുബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനോടൊപ്പം സ്വന്തം വ്യക്തിത്വത്തിനും പ്രധാന്യം നല്കുന്നവര് കൂടിയതായും അദ്ദേഹം വിലയിരുത്തുന്നു.

X
Top