
മുംബൈ: ഓഗസ്റ്റ് 22 ന് അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം ഉയര്‍ന്നു. ലാര്‍ജ് ക്യാപ് ഓഹരികളുടെ നേട്ടം ഒരുശതമാനമാണ്.
ബിഎസ്ഇ സെന്‍സെക്‌സ് 709.19 പോയിന്റ് അഥവാ 0.87 ശതമാനം ഉയര്‍ന്ന് 81306.85 ലെവലിലും നിഫ്റ്റി 50 238.8 പോയിന്റ് അഥവാ 0.96 ശതമാനം ഉയര്‍ന്ന് 24870.10 ലെവലിലുമാണ് ആഴ്ച അവസാനിപ്പിച്ചത്.
മേഖല സൂചികകളില്‍ വാഹനം 5 ശതമാനവും കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി, ടെലികോം, റിയാലിറ്റി സൂചികകള്‍ 3 ശതമാനവുമുയര്‍ന്നപ്പോള്‍ ഊര്‍ജ്ജം അര ശതമാനം ഇടിഞ്ഞു.
ഫോസെക്കോ ഇന്ത്യ, കെഐഒസിഎല്‍, കെആര്‍ റെയില്‍ എഞ്ചിനീയറിംഗ്, അപ്പോളോ മൈക്രോ സിസ്റ്റംസ്, എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്, ജയ് കോര്‍പ്പ്, പെന്നാര്‍ ഇന്‍ഡസ്ട്രീസ്, ഋഷഭ് ഇന്‍സ്ട്രുമെന്റ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ബിഎസ്ഇ സ്‌മോള്‍-ക്യാപ് സൂചിക രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.
നസാര ടെക്‌നോളജീസ്, അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍, തൈറോകെയര്‍ ടെക്‌നോളജീസ്, എത്തോസ്, മാസ്റ്റര്‍ ട്രസ്റ്റ്, ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്, ജിവികെ പവര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍, സൂറത്ത്വാല ബിസിനസ് ഗ്രൂപ്പ്, ശില്‍പ മെഡികെയര്‍, യുഫ്‌ലെക്‌സ്, വാലിയന്റ് ഓര്‍ഗാനിക്‌സ് എന്നിവ നഷ്ടത്തിലായി.






