Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സ്റ്റാർലിങ്ക് മൊബൈൽ സേവനത്തിന് 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ന്യൂഡൽഹി: ടെലികോം ടവറിനു പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന ‘സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ’ സേവനത്തിനായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ആദ്യമായാണ് ഈ സേവനമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ മൊബൈൽ ടവറുകളായി പ്രവർത്തിക്കും. കടലെന്നോ കരയെന്നോ വ്യത്യാസമില്ലാതെ ഭൂമിയിൽ എവിടെയും മൊബൈൽ കവറേജ് ലഭിക്കുമെന്നതാണ് ‍ഡയറക്റ്റ് ടു സെൽ സേവനത്തിന്റെ മെച്ചം.

ഇക്കൊല്ലം തന്നെ മെസേജിങ് സൗകര്യവും, അടുത്ത വർഷം ഫോൺ വിളി, ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴി ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്ന സേവനമാണ് സ്റ്റാർലിങ്ക്. ഇതേ ഉപഗ്രഹങ്ങളിൽ eNodeB മോഡം കൂടി ഘടിപ്പിച്ചാണ് ഫോണിലും കണക്ടിവിറ്റി നൽകുന്നത്.

നിലവിലെ ടെലികോം കമ്പനികളുമായി ചേർന്നാകും സ്റ്റാർലിങ്ക് മൊബൈൽ കവറേജ് നൽകുന്നത്.

X
Top