ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഖാരിഫ് നെല്‍കൃഷിയില്‍ 58 ശതമാനം വര്‍ധന

ഹരിയാന: ഖാരിഫ് സീസണില്‍ ഇതുവരെയുള്ള നെല്‍കൃഷി 58 ശതമാനം വര്‍ധിച്ച് 13.22 ലക്ഷം ഹെക്ടറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.37 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല് വിതച്ചത്.

2025 ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം, ഖാരിഫ് വിളകളുടെ (വേനല്‍ക്കാലത്ത് വിതച്ചത്) വിസ്തൃതിയുടെ പുരോഗതി കൃഷി വകുപ്പ് പുറത്തുവിട്ടതായി തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പയര്‍വര്‍ഗ്ഗങ്ങളുടെ വിസ്തൃതി 6.63 ലക്ഷം ഹെക്ടറില്‍ നിന്ന് 9.44 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചിട്ടുണ്ട്.

തിനയും നാടന്‍ ധാന്യങ്ങളും വിതയ്ക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ14.77 ലക്ഷം ഹെക്ടറില്‍ നിന്ന് ഇക്കുറി 18.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഭക്ഷ്യധാന്യേതര വിഭാഗത്തില്‍, എണ്ണക്കുരുക്കളുടെ വിസ്തൃതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.89 ലക്ഷം ഹെക്ടറില്‍ നിന്ന് 5.38 ലക്ഷം ടണ്ണായി കുറഞ്ഞു.

കരിമ്പ് വിതയ്ക്കലും ഇതുവരെ നേരിയ തോതില്‍ വര്‍ദ്ധിച്ച് 55.07 ലക്ഷം ഹെക്ടറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54.88 ലക്ഷം ഹെക്ടറായിരുന്നു.

പരുത്തി കൃഷിയുടെ വിസ്തൃതി 29.12 ലക്ഷം ഹെക്ടറില്‍ നിന്ന് 31.25 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 20 വരെ എല്ലാ ഖാരിഫ് വിളകളുടെയും ആകെ വിതയ്ക്കല്‍ വിസ്തീര്‍ണ്ണം 137.84 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് ഇത് 124.88 ലക്ഷം ഹെക്ടറായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇപ്പോള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും മഴ എത്തിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം മൊത്തത്തിലുള്ള മണ്‍സൂണ്‍ സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ഐഎംഡി പ്രവചനം.

X
Top