
കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ദ്ധനവുണ്ടായതായി നബാര്‍ഡ് സര്‍വേ ഫലം.
റിപ്പോര്‍ട്ട് പ്രകാരം 2016-17 ലെ 8,059 രൂപയില്‍ നിന്ന് 2021-22 ല്‍ 12,698 രൂപയായി ഉയര്‍ന്നതായാണ് കണക്കുകള്‍. രണ്ടാമത് നബാര്‍ഡ് ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (നാഫിസ്) സര്‍വ്വേയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഗ്രാമീണ കുടുംബങ്ങളിലെ 2021-22 ല്‍ ശരാശരി വാര്‍ഷിക സമ്പാദ്യം 66% ഉയര്‍ന്ന് 13,209 രൂപയിലെത്തി, അഞ്ച് വര്‍ഷം മുമ്പ് ഇത് 9,104 രൂപയായിരുന്നു.
കോവിഡിന് ശേഷം ഒരു അംഗമെങ്കിലും ഇന്‍ഷ്വര്‍ ചെയ്ത കുടുംബങ്ങളുടെ അനുപാതം 2016-17ല്‍ 25.5 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 80.3 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉള്‍പ്പൈടുത്തിയാണ് നബാര്‍ഡ് സര്‍വേ നടത്തിയത്.