ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

564 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ബജാജ് ഇലക്ട്രിക്കല്‍സ്

ന്യൂഡല്‍ഹി: സൗത്ത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ നിന്ന് 564.87 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതായി ബജാജ് ഇലക്ട്രിക്കല്‍ കമ്പനി പ്രഖ്യാപിച്ചു. എങ്കിലും കമ്പനി ഓഹരി 0.70 ശതമാനം താഴ്ന്ന് 1095.10 രൂപയിലാണ് ക്ലോസ് ചെയ്തത്.

30 മാസത്തെ സമയപരിധിയോടെ സസാരം, മുംഗര്‍ എന്നിവിടങ്ങളിലെ വൈദ്യുത വിതരണ സര്‍ക്കിളിന്റെ വിതരണ അടിസ്ഥാന സൗകര്യ വികസന കരാറാണ് കമ്പനിയെ തേടിയെത്തിയത്.
ഇതിന്റെ ഭാഗമായി പ്ലാന്റ്, ഇന്‍സ്റ്റാളേഷന്‍ സേവനങ്ങള്‍ എന്നിവ നിര്‍വഹിക്കണം.

ഐസിഐസിഐ ഡരക്ട് കമ്പനി ഓഹരിയില്‍ ബുളളിഷാണ്. 2022-25 വര്‍ഷത്തില്‍ വളര്‍ച്ച 8 ശതമാനമാക്കാന്‍ ഇതുവഴി കമ്പനിയ്ക്കാകും.

X
Top