ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

ജൂലൈയില്‍ 54 ലക്ഷം പുതിയ ഇക്വിറ്റി ഫണ്ട്‌ ഫോളിയോകള്‍ തുറന്നു

മുംബൈ: പുതിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്‌ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ജൂലൈയില്‍ പുതിയ റെക്കോഡ്‌. 54 ലക്ഷം പുതിയ ഇക്വിറ്റി ഫണ്ട്‌ ഫോളിയോകളാണ്‌ ജൂലൈയില്‍ തുറന്നത്‌. ഇത്‌ ഒരു മാസം തുറയ്‌ക്കുന്ന ഏറ്റവും ഉയര്‍ന്ന എണ്ണം പുതിയ അക്കൗണ്ടുകളാണ്‌.

പുതിയ സെക്‌ടറല്‍ ഫണ്ടുകള്‍ വിപണിയിലെത്തിയതാണ്‌ പുതിയ ഫോളിയോകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്‌ ഉണ്ടാകാന്‍ കാരണമായത്‌. 10,000 കോടി രൂപയാണ്‌ പുതിയ സെക്‌ടറല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കപ്പെട്ടത്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ പുതിയ ഫോളിയോകളുടെ പ്രതിമാസ ശരാശരി 18 ലക്ഷമാണ്‌. ഇതിന്റെ മൂന്നിരട്ടി ഫോളിയോകളാണ്‌ ജൂലൈയില്‍ തുറയ്‌ക്കപ്പെട്ടത്‌. പുതിയ ഫോളിയോകളില്‍ പകുതിയും പുതിയ സെക്‌ടറ്‌ല്‍ ഫണ്ടുകള്‍ വഴിയാണ്‌ തുറക്കപ്പെട്ടത്‌.

എദെല്‍വെയ്‌സ്‌ ബിസിനസ്‌ സൈക്കിള്‍ ഫണ്ട്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എനര്‍ജി ഓപ്പര്‍ച്ചുണിറ്റീസ്‌ ഫണ്ട്‌ എന്നിവയാണ്‌ കഴിഞ്ഞ മാസം വിപണിയിലെത്തിയ സെക്‌ടറല്‍ ഫണ്ടുകള്‍.

മ്യൂച്വല്‍ ഫണ്ടുകളുടെ ന്യൂ ഫണ്ട്‌ ഓഫറുകള്‍ പലപ്പോഴും ഫോളിയോകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവിന്‌ കാരണമാകാറുണ്ട്‌. ഒരു നിക്ഷേപകന്‌ ഒരു അസറ്റ്‌ മാനേജ്‌മെന്‍്‌റ്‌ കമ്പനിയുടെ വിവിധ സ്‌കീമുകള്‍ക്കായി ഒന്നിലധികം ഫോളിയോകള്‍ കൈവശം വയ്‌ക്കാം.

നിക്ഷേപകരുടെ വര്‍ദ്ധനവ്‌ കൂടാതെ ഫോളിയോകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്‌ സൂചിപ്പിക്കുന്നത്‌ നിലവിലുള്ള നിക്ഷേപകര്‍ പുതിയ ഫണ്ട്‌ ഓഫറുകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്‌ത്‌ അവരുടെ ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു എന്നാണ്‌.

ജൂലൈയില്‍ തുറയ്‌ക്കപ്പെട്ട പുതിയ ഫോളിയോകള്‍ കൂടി കണക്കിലെടുക്കുമ്പോല്‍ മൊത്തം ഫോളിയോകളുടെ എണ്ണം 13.80 കോടിയായി. ഒരു ഫോളിയോയിലെ ശരാശരി നിക്ഷേപം 2.1 ലക്ഷം രൂപയായി വര്‍ധിച്ചു. ഇത്‌ ഒരു വര്‍ഷം മുമ്പ്‌ 1.8 ലക്ഷം രൂപയായിരുന്നു.

X
Top