വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

റോസ്ഗാർ മേളയിലൂടെ അരലക്ഷം പേർ കൂടി സർക്കാർ ഉദ്യോഗസ്ഥരായി

രാജ്യത്തിന്റെ തൊഴിൽശക്തിക്ക് ഉണർവേകാനുള്ള സുപ്രധാന മുന്നേറ്റവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സർവീസിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്ന ‘റോസ്ഗാർ മേള’ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച നടന്ന ചടങ്ങിൽ 51,000 പേർക്ക് നിയമന ഉത്തരവ് കൈമാറി.

വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് വിതരണം ചെയ്തത്.

രാജ്യത്തുടന്നീളം 37 കേന്ദ്രങ്ങളിലായാണ് റോസ്ഗാർ മേള പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങൾക്കും പുറമെ, പദ്ധതിയുമായി സഹകരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സർക്കാർ മേഖലയിലെ ജോലിയിലേക്കുമാണ് നിയമനം നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അരലക്ഷത്തിലധികം ഉദ്യോഗാർഥികൾക്കാണ് ഇപ്പോൾ നിയമന ഉത്തരവ് കൈമാറിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, ആഭ്യന്തരകാര്യ മന്ത്രാലയം, റവന്യു വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസം സാക്ഷരത വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിങ്ങനെയുള്ള മന്ത്രാലയ/ വകുപ്പുകളിലായാണ് പ്രധാനമായും നിയമനം ഇപ്പോൾ നടത്തിയിട്ടുള്ളത്.

അതേസമയം, രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്ന പ്രധാനമന്ത്രി മോദിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമായുള്ള എളിയ ചുവടുവെപ്പാണിതെന്ന് റോസ്ഗാർ മേളയുമായി ബന്ധപ്പെട്ട് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചു.

കൂടാതെ, യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി, ഫലപ്രദമായ അവസരങ്ങൾ ഒരുക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കരുത്തുപകാരനുള്ള പ്രേരണയായും റോസ്ഗാർ മേളകൾ പ്രവർത്തിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം പുതിയതായി നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്ക്, ഐജിഒടി കർമയോഗി പോർട്ടലിൽ ലഭ്യമാക്കിയ കർമയോഗി പ്രാരംഭ് എന്ന സ്വയം പരിശീലനം നേടാൻ സഹായിക്കുന്ന ഓൺലൈൻ മൊഡ്യൂൾ മുഖേന, പരിശീലനം നടത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.

എവിടെയിരുന്നും ഏത് ഉപകരണത്തിൽ നിന്നും പഠിക്കാവുന്ന ശൈലിയിൽ 750ലധികം ഇ-ലേണിങ് കോഴ്സുകളാണ് കർമയോഗി പ്രാരംഭിൽ സജ്ജമാക്കിയിട്ടുള്ളത്.

റോസ്ഗാർ മേള

ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം പേർക്ക്, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ ജോലി നൽകുകയെന്ന ലക്ഷ്യത്തോടെയാണ്, റോസ്ഗാർ മേള പദ്ധതിക്ക് 2022 ഒക്ടോബറിൽ തുടക്കമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. 2021 മാർച്ച് ഒന്നു വരെയുള്ള കണക്കുപ്രകാരം, കേന്ദ്രസർക്കാരിന്റെ വിവിധ സർവീസുകളിലുള്ള ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായി 9.79 ലക്ഷം തസ്തികകളിലാണ് ഒഴിവുണ്ടായിരുന്നത്.

അതേസമയം റോസ്ഗാർ മേളയുടെ ഭാഗമായി ഇതുവരെ 5.5 ലക്ഷം പേർക്ക് നിയമന ഉത്തരവ് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ബിഎൽ വർമ വ്യക്തമാക്കി.

X
Top