ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

50 പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബംഗളൂരു) എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ (അമൃത് ഭാരത് എക്സ്പ്രസ്) അവതരിപ്പിച്ചതിന് പിന്നാലെ ഇത്തരം 50 പുതിയ ട്രെയിനുകള്‍ക്ക് കൂടി അനുമതി പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും ഇതേ തുടര്‍ന്നാണ് 50 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും തിരക്കേറെയുള്ള റൂട്ടുകളില്‍ അമൃത് ഭാരത് ട്രെയിന്‍ റെയില്‍വേ എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ ഉള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി) പുഷ്-പുള്‍ ഡിസൈനുള്ള അതിവേഗ പാസഞ്ചര്‍ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍.

X
Top