യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

5 മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ കൈവശം 58000 കോടി രൂപ

ഹരി വിപണി ഉയർന്ന നിലയിൽ എത്തിയപ്പോൾ ചില മ്യൂച്ചൽ ഫണ്ട് സ്കീമുകളുടെ മാനേജർമാർ കൈവശം ഉയർന്ന തോതിൽ പണവുമായി കാത്തിരിക്കുന്നു. നിക്ഷേപാവസരം വരുമ്പോൾ വിനിയോഗിക്കാനാണ് മ്യൂച്ചൽ ഫണ്ട് മാനേജർമാർ ഇപ്പോൾ നിക്ഷേപം നടത്താതെ കാത്തിരിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ളത്. ഇതിൽ 58,442 കോടി രൂപയും അഞ്ച് മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ്.

പരാഗ് പാരിക് ഫ്ലെക്സി ഫണ്ടാണ് ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കാതെ കൈവശം വയ്ക്കുന്നത്- 22,360 കോടി രൂപ.

എസ്ബിഐ കോൺട്രാ ഫണ്ട് (10,028 കോടി രൂപ), എച്ച്ഡിഎഫ്സി ഫ്ലെക്സിക്യാപ് (10,013 കോടി രൂപ), മോത്തിലാൽ ഓസ്വാൾ മിഡ് ക്യാപ് (9479 കോടി രൂപ), എച്ച്ഡിഎഫ്സി മിഡ് ക്യാപ്പ് ഓപ്പർച്ചുണിറ്റീസ് ഫണ്ട് (6562 കോടി രൂപ) എന്നിവയാണ് മറ്റു സ്കീമുകൾ.

മ്യൂച്ചൽ ഫണ്ടുകൾ കൈവശം വയ്ക്കുന്ന 2 ലക്ഷം കോടി രൂപയിൽ പകുതിയും 18 സ്കീമുകളിൽ ആണുള്ളത്. വിപണി ചെലവേറിയ നിലയിൽ എത്തിയതാണ് ഈ നിലയിൽ കാഷ് ഹോൾഡിങ് വർദ്ധിക്കാൻ കാരണം.

X
Top