ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഞങ്ങളും കൃഷിയിലേക്ക്; നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചത് 43.22 ഹെക്ടര്‍ കൃഷി

കൊച്ചി: ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 43.22 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നെല്ല്, പച്ചക്കറി, പൂവ്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കിലെ ചെങ്ങമനാട്, പാറക്കടവ്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലായി 10. 22 ഹെക്ടറിലാണ് നെല്‍കൃഷി തുടങ്ങിയിരിക്കുന്നത്. ചെങ്ങമനാട് പഞ്ചായത്തില്‍ 3.2 ഹെക്ടറിലും, പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഏഴ് ഹെക്ടറിലും, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ 0.02 ഹെക്ടറിലുമാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്.

ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.ആകെ 21 ഹെക്ടറിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. പാറക്കടവ് കുന്നുകര പഞ്ചായത്തുകളില്‍ അഞ്ചു ഹെക്ടറിലും, ചെങ്ങമനാട്, പുത്തന്‍വേലിക്കര,നെടുമ്പാശ്ശേരി പഞ്ചായത്തുകളില്‍ മൂന്ന് ഹെക്ടറിലും വീതവും, ശ്രീമൂലനഗരം പഞ്ചായത്തില്‍ രണ്ട് ഹെക്ടറിലുമാണ് പച്ചക്കറി കൃഷി തുടങ്ങിയത്.

ആകെ രണ്ട് ഹെക്ടറിലാണ് പൂക്കൃഷി. ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലായി 0.1 ഹെക്ടറിലും, പുത്തന്‍വേലിക്കര പഞ്ചായത്തില്‍ 0.8 ഹെക്ടറിലും, കുന്നുകര പഞ്ചായത്തില്‍ ഒരു ഹെക്ടറിലുമാണ് പൂക്കൃഷി തുടങ്ങിരിക്കുന്നത്.

എല്ലാ പഞ്ചായത്തിലും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. ആകെ 10 ഹെക്ടറിലാണ് കിഴങ്ങ് കൃഷി. പാറക്കടവ് പഞ്ചായത്തില്‍ മൂന്ന് ഹെക്ടറിലും, ചെങ്ങമനാട് പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ രണ്ട് ഹെക്ടര്‍ വീതവും, കുന്നുകര, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, പഞ്ചായത്തുകളില്‍ ഓരോ ഹെക്ടറില്‍ വീതവുമാണ് കൃഷി നടക്കുന്നത്.

X
Top