ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

1100 കാർഷിക പദ്ധതികൾക്ക് 42,000 കോടി; പദ്ധതിയിൽ കോഴിക്കോടും കണ്ണൂരും കാസർകോടും

ന്യൂഡൽഹി: കൃഷി, മൃഗസംരക്ഷണം, മീൻപിടിത്തം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ 42,000 കോടി രൂപയുടെ 1100 പദ്ധതികൾക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നൂറ്‌ കാർഷികപിന്നാക്ക ജില്ലകളെ കണ്ടെത്തി അവിടങ്ങളിൽ കൃഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രധാൻമന്ത്രി ധൻധാന്യ കൃഷി യോജനയും പയറുത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പൾസ് ആത്മനിർഭരത മിഷൻ പദ്ധതിയും ഇതിലുൾപ്പെടും.

ധൻധാന്യ യോജനയ്ക്കായി 24,000 കോടിയും പൾസ് ആത്മനിർഭരത മിഷന് 11,440 കോടിയും നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ ആസ്ഥാനത്തുനടന്ന ചടങ്ങിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 കർഷകരുമായി പ്രധാനമന്ത്രി സംവദിച്ചു. മൂന്നുപതിറ്റാണ്ടായി ഉൾനാടൻ മത്സ്യക്കൃഷിരംഗത്ത് വിജയകരമായ പരീക്ഷണങ്ങൾ നടത്തിയ കണ്ണൂർ പയ്യന്നൂർ സ്വദേശി ടി. പുരുഷോത്തമനും സംവാദത്തിൽ പങ്കെടുത്തു. 11 മന്ത്രാലയങ്ങൾക്കുകീഴിലെ 36 ഉപപദ്ധതികൾകൂടി ഉൾപ്പെടുന്നതാണ് ധൻ ധാന്യ കൃഷി യോജന.

കൃഷിയിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ വിളയുത്പാദനം മെച്ചപ്പെടുത്താനുള്ള പിഎം ധൻധാന്യ യോജനയിൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുമുണ്ട്. ഇവിടേക്ക് നോഡൽ ഓഫീസർമാരായി ഐഎഎസ് ഉദ്യോഗസ്ഥരായ സൗരഭ് ജെയിൻ(കോഴിക്കോട്), അജിത് കുമാർ(കണ്ണൂർ), ഹരികിഷോർ (കാസർകോട്) എന്നിവരെ നിയോഗിച്ചു.

ഏറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ കാർഷിക, അനുബന്ധ മേഖലകളുടെ വളർച്ചയ്ക്ക് ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. ‘‘കോൺഗ്രസ് സർക്കാരുകൾക്ക് ഇക്കാര്യത്തിൽ കാഴ്ചപ്പാടോ തന്ത്രങ്ങളോ ഇല്ലായിരുന്നു. -പ്രധാനമന്ത്രി പറഞ്ഞു.

X
Top