ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

സമയപരിധി നീട്ടി നൽകിയ 4 ധനകാര്യ ഇടപാടുകൾ

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പകുതി പൂർത്തിയാകുന്ന സെപ്റ്റംബർ 30ന് സമയപരിധി അവസാനിക്കുന്ന നിരവധി ധനകാര്യ ഇടപാടുകളുണ്ടായിരുന്നു.

ഇവയിൽ ചിലതിന് സാവകാശം അനുവദിച്ചപ്പോൾ മറ്റ് ചിലതിന്റെ സമയപരിധി നീട്ടിനൽകിയില്ല. ഇത്തരത്തിൽ സെപ്റ്റംബർ 30ന് സമയപരിധി നിശ്ചയിച്ചിരുന്ന 9 പ്രധാന ധനകാര്യ ഇടപാടുകളുടെ വിശദാംശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 1. ഡീമാറ്റ് നോമിനേഷൻ
  ഓഹരികളും വിവിധ സെക്യൂരിറ്റികളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനുള്ള ഡീമാറ്റ് അക്കൗണ്ടുകളിലും ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് കീഴിലുള്ള ട്രേഡിങ് അക്കൗണ്ടുകളിലും നോമിനിയെ നി‌ർദേശിക്കുന്നതിനുള്ള സമയപരിധി സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യ (സെബി) ദീർഘിപ്പിച്ചു. ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനിയെ നിർദേശിക്കാനുള്ള സാവകാശം 2023 ഡിസംബർ 31വരെയാണ് നീട്ടിനൽകിയത്.
  അതേസമയം സെബിയുടെ പുതിയ നിർദേശപ്രകാരം, ട്രേഡിങ് അക്കൗണ്ടുകളിൽ നോമിനിയെ ചേർക്കുന്നത് നിർബന്ധമാക്കിയിട്ടില്ല. ഉപയോക്താക്കൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം ട്രേഡിങ് അക്കൗണ്ടുകളിലേക്ക് നോമിനിയെ ഉൾപ്പെടുത്തിയാൽ മതിയാകും. അതുപോലെ ഫിസിക്കൽ ഷെയറുകൾ കൈവശം വെക്കുന്നവർ പാൻ കാർഡ് രേഖ, നോമിനേഷൻ, ബന്ധപ്പെടാനുള്ള വിശദാംശം, ബാങ്ക് അക്കൗണ്ട് രേഖകളും സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31-ലേക്ക് നീട്ടിയിട്ടുണ്ട്.
 2. മ്യൂച്ചൽ ഫണ്ട് നോമിനേഷൻ
  മ്യൂച്ചൽ ഫണ്ട് സ്കീമുകളിലേക്ക് നോമിനിയെ നിർദേശിക്കാനും പഴയവ മാറ്റാനുമൊക്കെയുള്ള സാവകാശം മൂന്ന് മാസത്തേക്ക് കൂടി സെബി നീട്ടിനൽകി. 2024 ജനുവരി ഒന്നുവരെയാണ് പുതുക്കിയ സമയപരിധി.
 3. ഐഡിബിഐ അമൃത് മഹോത്സവ് എഫ്ഡി
  അമൃത് മഹോത്സവ് സ്ഥിരനിക്ഷേപ പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി 2023 ഒക്ടോബർ 31ലേക്ക് മാറ്റിനിശ്ചയിച്ചു. 375 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണിത്. പൊതുവിഭാഗം, എൻആർഇ, എൻആർഒ എന്നിവയിൽ 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിലുമാണ് നിക്ഷേപത്തിനുള്ള പലിശ ലഭിക്കുക. അതുപോലെ 444 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപത്തിൽ പൊതുവിഭാഗത്തിന് 7.15 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം വീതവും ആദായം ലഭിക്കും.
 4. 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ
  ബാങ്കുകളിൽ നിന്നും നേരിട്ട് 2,000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ ഏഴിലേക്ക് നീട്ടിവെച്ചു. നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിനുശേഷം 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ റിസർവ് ബാങ്കിന്റെ 19 മേഖല ഓഫീസുകളുമായി ബന്ധപ്പെടേണ്ടിവരും. 2000 രൂപ നോട്ടിന്റെ നിയമസാധുത തുടർന്നും നിലനിൽക്കുമെന്നാണ് അറിയിപ്പ്.
  സെപ്റ്റംബർ 30ന് സമയപരിധി അവസാനിച്ചവ
 5. എസ്ബിഐ വീകെയർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2022ൽ ആരംഭിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ “എസ്ബിഐ വീകെയർ” അവസാനിച്ചു. നേരത്തെ പലതവണ സമയപരിധി നീട്ടിയിരുന്നു. എന്നാൽ ഇത്തവണ സെപ്റ്റംബർ 30ൽ നിന്നും സമയപരിധി ദീർഘിപ്പിക്കാൻ ബാങ്ക് തയ്യാറായില്ല.
 6. സ്മോൾ സേവിങ്സ് സ്കീമുകളിൽ ആധാർ: നാഷണൽ സേവിങ്സ് സർട്ടിഫിക്കേറ്റ്, പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം പോലെയുള്ള സ്മോൾ സേവിങ്സ് സ്കീമുകളിലെ അക്കൗണ്ടും നിക്ഷേപകന്റെ ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത സ്മോൾ സേവിങ്സ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുമെന്നാണ് അറിയിപ്പ്.
 7. എൽഐസി ധൻ വൃദ്ധി: നോൺ-ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ് വിഭാഗത്തിലുള്ള ഒറ്റത്തവണ പ്രമീയമുള്ള എൽഐസിയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിയായ “ധൻ വൃദ്ധി”യുടെ സമയപരിധി സെപ്റ്റംബർ 30ന് അവസാനിച്ചു.
 8. പുതിയ ടിസിഎസ് നിയമം: പ്രതിവർഷം ഏഴ് ലക്ഷത്തിന് മുകളിൽ ചെലവാകുന്ന വിദേശത്തേക്കുള്ള ടൂർ പാക്കേജുകളിൽ 5 ശതമാനം നിരക്കിൽ സ്രോതസിൽ നിന്നും നികുതി പിരിക്കുന്ന (ടിസിഎസ്) നിബന്ധന ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. നേരത്തെ സെപ്റ്റംബർ വരെ സാവകാശം അനുവദിച്ചിരുന്നു.
 9. ഇൻകം ടാക്സ് ഓഡിറ്റ്: ആദായ നികുതി നിയമത്തിലെ ചട്ടം 44എബി പ്രകാരം, ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട നിയമദായകർക്കുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിച്ചു. ഇനി മുതൽ പിഴത്തുകയോടെ മാത്രമേ ഇൻകം ടാക്സ് ഓഡ‍ിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുകയുള്ളു.
X
Top