ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

നികുതി വരുമാനത്തിൽ 38% വർദ്ധനയെന്ന് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവർഷം ഇതുവരെ മുൻവർഷത്തെ സമാനകാലത്തേക്കാൾ 38 ശതമാനം ഉയർന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ചെയർമാൻ നിതിൻ ഗുപ്‌ത പറഞ്ഞു.

14.20 ലക്ഷം കോടി രൂപയാണ് നടപ്പുവർഷത്തെ ലക്ഷ്യം. നിലവിലെ ട്രെൻഡനുസരിച്ച് ഇതു നേടാനാകും. 6 കോടി ആദായനികുതി റിട്ടേണുകൾ കഴിഞ്ഞവർഷത്തേക്കായി സമർപ്പിക്കപ്പെട്ടു.

ജൂലായ് 31 ആയിരുന്നു അവസാന തീയതി. 93,000 കോടി രൂപ നികുതി റീഫണ്ട് അനുവദിച്ചു. കഴിഞ്ഞവർഷത്തെ 52,000 കോടി രൂപയേക്കാൾ 68 ശതമാനം അധികമാണിതെന്നും അദ്ദേഹം പറഞ്ഞു.

X
Top