ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാടു വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി അനുവദിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ 379 കോടി രൂപ അനുവദിച്ചു. കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന പിങ്ക് ലൈന്‍ പദ്ധതിക്കാണ് തുക.

പദ്ധതിയുടെ പുതുക്കിയ അടങ്കല്‍ തുകയ്ക്ക് ഭരണാനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍മാണ ടെണ്ടര്‍ ഈ മാസം പന്ത്രണ്ടിന് തുറക്കും.

കൊച്ചി മെട്രോയെ സംസ്ഥാനത്തിന്റെ ഐ.ടി തലസ്ഥാനമായ ഇന്‍ഫോപാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പദ്ധതിക്ക് ആകെ ചെലവ് 1975 കോടി രൂപയാണ്. ഇതില്‍ 555.18 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും, 338.75 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവുമാണ്. 1016 കോടിരൂപ എ.ഐ.ഐ.ബി വായ്പയാണ്.

സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍നിന്നുള്ള 379 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ ടെണ്ടര്‍ അനുവദിക്കുന്ന മുറയ്ക്ക് അതിവേഗം നിര്‍മാണം തുടങ്ങാനാകും. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ പുതിയ പത്ത് സ്റ്റേഷനുകളുണ്ടാകും. മേല്‍പ്പാലത്തിന്റെയും സ്റ്റേഷനുകളുടെയും നിര്‍മാണക്കരാറിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 27ന് ടെണ്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സമയപരിധി നീട്ടി. ഈ മാസം പതിനൊന്നുവരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാവുന്നത്. നിര്‍മാണക്കരാര്‍ നല്‍കിയാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി സ്റ്റേഷനുകളടക്കം പ്രീകാസ്റ്റ് രീതിയിലായിരിക്കും നിര്‍മാണം. നിര്‍മാണ വേഗത ഉറപ്പുവരുത്താന്‍ ഒരേസമയം ആറ് സ്ഥലങ്ങളില്‍ മേല്‍പ്പാലത്തിന്റെയും, നാലിടത്ത് സ്റ്റേഷനുകളുടെയും ജോലികള്‍ നടത്തും.

പൂര്‍ണമായും ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനമാണ് രണ്ടാംഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

X
Top