
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷ ദീപാവലിയ്ക്ക് ശേഷം പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്തിയ ഭൂരിഭാഗം ഓഹരികളും മികച്ച പ്രകടമാണ് കാഴ്ചവക്കുന്നത്. അതേസമയം സെന്‍ട്രല്‍ ബാങ്കുകളുടെ പലിശ നിരക്ക് വര്‍ദ്ധനയും ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങളും കാരണം ഇതേ കാലയളവില്‍ വിപണിയുടെ തിളക്കം നഷ്ടപ്പെട്ടു.പ്രൈം ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ ദീപാവലി മുതല്‍ മൊത്തം 44 കമ്പനികള്‍ 95,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന നടത്തി.
അതില്‍ 31 ഓഹരികള്‍ നിലവില്‍ ഇഷ്യുവിലയ്ക്ക് മുകളില്‍ വ്യാപാരം നടത്തുന്നു. 2022 ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്ത അദാനി വില്‍മറാണ് പ്രകടനത്തില്‍ മുന്‍പില്‍. വെറന്‍ഡ ലേണിംഗ് സൊല്യൂഷന്‍സ്, ഡാറ്റ പാറ്റേണ്‍സ് ഇന്ത്യ, വീനസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ്. കാമ്പസ് ആക്റ്റീവ്വെയര്‍, ഗോ ഫാഷന്‍സ് ഇന്ത്യ, മെട്രോ ബ്രാന്‍ഡുകള്‍, ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു.
ആദ്യ ദിനത്തില്‍ തന്നെ 15 ശതമാനം നേട്ടമുണ്ടാക്കിയ അദാനി വില്‍മര്‍ ഇതിനോടകം 187 ശതമാനമാണ് വിലകൂട്ടിയത്. വരാന്ത ലേണിംഗ്‌സ് 137 ശതമാനവും 29 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റുചെയ്ത ഡാറ്റാ പാറ്റേണ്‍സ് 129 ശതമാനവും വളര്‍ച്ച നേടി. ലിസ്റ്റിംഗില്‍ 8 ശതമാനം നേട്ടമുണ്ടാക്കിയ വീനസ് പൈപ്പ്‌സ് & ട്യൂബ്‌സ് ഇതിനോടകം 104 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കൈവരിച്ചത്.
നൈക്കയുടെ മാതൃകമ്പനിയായ എഫ്എസ്എന്‍ ലിസ്റ്റിംഗ് ദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് താഴെ വീണു. നിലവില്‍ ഇഷ്യുവിലയോടടുത്താണ് സ്‌റ്റോക്കുള്ളത്. അതേസമയം ലാറ്റന്റ് വ്യൂ, ഗോ ഫാഷന്‍, സിഗാച്ചി ഇന്‍ഡസ്ട്രീസ് എന്നിവ ലിസ്റ്റിംഗ് ദിന മുന്നേറ്റം നിലനിര്‍ത്തി.
രണ്ടാമത്തെ വലിയ ഐപിഒ നടത്തിയ പേടിഎമ്മിന്റെ മാതൃകമ്പനി വണ്‍97 കമ്യൂണിക്കേഷനാണ് ഏറ്റവും മോശം പ്രകടനം നടത്തിയ ഐപിഒ ഓഹരി. 21,000 കോടി രൂപയുടെ റെക്കോര്‍ഡ് ഐപിഒ നടത്തിയ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഓഹരികളും തിരിച്ചടി നേരിടുകയാണ് ഫിനോ പെയ്മന്റ് ബാങ്ക്, പിബി ഫിന്‍െക്, എജിസഎസ് ട്രാസാക്ട് ടെക്‌നോളജീസ്, ശ്രീരാം പ്രോപ്പര്‍ട്ടീസ്, റേറ്റ് ഗെയ്ന്‍ ട്രാവല്‍, മെഡ് പ്ലസ് ഹെത്ത് ഗയര്‍, ഉമ എക്‌സ്‌പോര്‍ട്ട്‌സ എസ്‌ജെഎസ് എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് എന്നിവ നഷ്ടം വരുത്തിയ ഓഹരികളാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കാലയവളവിലെ ഐപിഒകളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറയുകയും ചെയ്തു.






