8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നിഫ്റ്റി 50: 25,250 മേഖല റെസിസ്റ്റന്‍സാകുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 542.47 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 82184.17 ലെവലിലും നിഫ്റ്റി 157.80 പോയിന്റ് അഥവാ 0.63 ശതമാനം ഇടിഞ്ഞ് 25062.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

മുന്നേറ്റം ഉറപ്പാക്കുന്നതിന് നിഫ്റ്റി 25250 എന്ന കടമ്പ കടക്കേണ്ടതുണ്ട്, അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. തുടര്‍ന്ന് സൂചിക 25350-25-25550 ലക്ഷ്യം വയ്ക്കും. അല്ലാത്ത പക്ഷം 25,000-24900 ലെവലില്‍ ഏകീകരണം തുടര്‍ന്നേയ്ക്കാം.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് മേഖലകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,196-25,250-25,337
സപ്പോര്‍ട്ട്: 25,022-24,968-24,882

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,256-57,366- 57,544
സപ്പോര്‍ട്ട്: 56,900-56,790-56,612

ഇന്ത്യ വിഐഎക്‌സ്

കഴിഞ്ഞ മൂന്ന് തുടര്‍ച്ചയായ സെഷനുകളിലെ ഇടിവിന് ശേഷം, അസ്ഥിരത അളക്കുന്ന ഇന്ത്യ വിഐഎക്‌സ്, 1.97 ശതമാനം ഉയര്‍ന്ന് 10.72 മേഖലയിലേക്ക് തിരിച്ചെത്തി. സൂചിക നിലവില്‍ താഴ്ന്ന മേഖലയില്‍ തന്നെയാണിരിക്കുന്നത്. ഇത് ഹ്രസ്വകാലത്തേക്ക് കുറഞ്ഞ അസ്ഥിരതയെയും ഇരു വശത്തേയ്ക്കും സൂചിക നീങ്ങാനുള്ള സാധ്യതയേയും കാണിക്കുന്നു.

X
Top