ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

അര്‍ദ്ധചാലക ഡിസൈന്‍ സബ്‌സിഡി: 25 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സാധ്യത

ന്യൂഡല്‍ഹി: അര്‍ദ്ധചാലക ഡിസൈന്‍ സബ്‌സിഡി സ്‌കീമിന് കീഴില്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ നീക്കം. ഇതിനായി 25 സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തുകയാണെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം ഇന്‍സെന്റീവ് ലഭിച്ചു കഴിഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന സെമികോണ്‍ ഇന്ത്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ദ്ധചാലക നിര്‍മ്മാണ രംഗത്ത് നിര്‍ണ്ണായക ശക്തിയാകാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. തായ്വാന്‍ പോലുള്ള രാജ്യങ്ങളുമായാണ് ഇക്കാര്യത്തില്‍ മത്സരം.

ഫോക്‌സ്‌കോണ്‍, മൈക്രോണ്‍, എഎംഡി എന്നിവയാണ് രംഗത്തെ പ്രമുഖ കമ്പനികള്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 2021 ല്‍ പ്രഖ്യാപിച്ച ഡിസൈന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തിയാണ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം. നല്‍കുക.

X
Top