
മുംബൈ: ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ മൂന്നാഴ്ചയിലെ ഇടിവ് നികത്തിയപ്പോള്‍ 25 ഓഹരികള്‍ 54 ശതമാനം വരെ ഉയര്‍ന്നു.
55 ശതമാനം നേട്ടത്തോടെ യാത്ര ഓഹരിയാണ് മുന്നില്‍ നിന്ന് നയിച്ചത്. എച്ച്ബിഎല്‍ എഞ്ചിനീയറിംഗ്, എന്‍എംഡിസി സ്റ്റീല്‍, ജെഎം ഫിനാന്‍ഷ്യല്‍, റിക്കോ ഓട്ടോ, ഇഐഎച്ച്, വിഎസ്ടി ടില്ലേഴ്‌സ് ട്രാക്ടേഴ്‌സ് എന്നിവയ്ക്ക് പിന്തുടര്‍ന്നു.
അതേസമയം പിജി ഇലക്ട്രോപ്ലാസ്റ്റ്, എന്‍ഐബിഇ, കാംലിന്‍ ഫൈന്‍ സയന്‍സസ്, ബെസ്റ്റ് അഗ്രോലൈഫ്, മാര്‍ക്ക്‌സാന്‍സ് ഫാര്‍മ, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് എന്നിവ നഷ്ടം നേരിട്ടവയില്‍ ഉള്‍പ്പെടുന്നു.
ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചകകള്‍ ഒരു ശതമാനം വീതവും ബിഎസ്ഇ സ്‌മോള്‍ക്യാപ് 04 ശതമാനവുമാണ് കഴിഞ്ഞയാഴ്ച ഉയര്‍ന്നത്.
ബിഎസ്ഇ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലും ക്ലോസ് ചെയ്തു.