പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

25 കമ്പനികള്‍ക്ക് ഗ്രീന്‍ സ്റ്റീല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  25 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രീന്‍ സ്റ്റീല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വ്യവസായം കാര്‍ബണ്‍ വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. അംഗീകാരം ലഭിച്ച കമ്പനികള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ ലഭ്യമാക്കും..

ഗ്രീന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതനേടാന്‍ ഓരോ ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുമ്പോഴും കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം 2.2 ടണ്ണില്‍ താഴെയാക്കണം. സര്‍ട്ടിഫിക്കറ്റ് 12 മാസം വരെ സാധുവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്കന്‍ഡറി സ്റ്റീല്‍ ടെക്‌നോളജി (NISST)് കാര്‍ബണ്‍ ഉത്പാദനം അളന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. ഇതുവരെ 60 അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭ്യമായത്.

സര്‍ട്ടിഫിക്കറ്റ് ലഭ്യമായ 25 കമ്പനികളില്‍ ടിഎംടി, കല്യാണി സ്റ്റീല്‍സ്, വര്‍ധമാന്‍ സ്‌പെഷ്യല്‍ സ്റ്റീല്‍ എന്നിവ ഉള്‍പ്പെടുന്നു.  കൂടാതെ ശ്രീ ടിഎംടിയ്ക്ക് ഏറ്റവും ഉയര്‍ന്ന 5 സ്റ്റാര്‍ റേറ്റിംഗ് ലഭ്യമായി. കാര്‍ബണ്‍ ഡയോക്‌സൈഡ് 1.6 ടണ്ണില്‍ കുറയ്ക്കുന്ന കമ്പനികള്‍ക്കാണ് ഈ റേറ്റിംഗ് നല്‍കുക.

X
Top