സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

റീറ്റ്സ് നിക്ഷേപകർക്ക് വിതരണം ചെയ്തത് 18,000 കോടി

മുംബൈ: രാജ്യത്ത വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ(റീറ്റ്സ്/REITs) (Real Estate Investment Trusts) നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ നിക്ഷേപകർക്ക്(Investors) വിതരണം ചെയ്തത് 1,371 കോടി രൂപയിലേറെ.

കൂടുതൽ തുക നൽകിയത് എംബസി ഓഫീസ് പാർക്സ് ആണ്. 530.8 കോടി.

നെക്സസ് സെലക്ട് ട്രസ്റ്റ് 325.3 കോടിയും മൈൻഡ്സ്പേസ് ബിസിനസ് പാർക്സ് 298.9 കോടിയും ബ്രൂക്ക് ഫീൽഡ് ഇന്ത്യ റിയൽഎസ്റ്റേറ്റ് ട്രസ്റ്റ് 216 കോടിയും വിതരണം ചെയ്തു.

വിപണിയിൽ ലിസ്റ്റ് ചെയ്തതിൻ ശേഷം ഏറ്റവും കൂടുതൽ തുക നിക്ഷേപകർക്ക് വിതരണം ചെയ്തത് എംബസി ഓഫീസ് പാർക്സ് ആണ്. 10,392 കോടി.

മൈൻഡ് സ്പേസ് 4,231 കോടി രൂപയും ബ്രൂക്ക്ഫീൽഡ് 2,358 കോടി രൂപയും നെസ്കസ് 1,397 കോടി രൂപയും നൽകി.

റീറ്റ്സുകൾ നാല്
അഞ്ച് വർഷം മുമ്പ് മാത്രമാണ് പുതുതലമുറ നിക്ഷേപ പദ്ധതിയായ റീറ്റ്സ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

ബ്രൂക്ക്ഫീൽഡ് ഇന്ത്യ റിയൽ എസ്റ്റേറ്റ് ട്രസ്റ്റ്, എംബസി ഓഫീസ് പാർക്സ്, മൈൻഡ്സ്പേസ് ബിസിനസ് പാർക്സ്, നെക്സസ് സെലക്ട് ട്രസ്റ്റ് എന്നിവയാണ് നിലവിൽ വിപണിയിലുള്ളവ. ഈ റീറ്റ്സുകളെല്ലാം കൂടി 18,000 കോടിയിലേറെ രൂപ യൂണിറ്റ് ഉടമകൾക്ക് ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.

ആസ്തിയിൽ കുതിപ്പ്
രാജ്യത്തെ റീറ്റ്സ് വിപണി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 1.40 ലക്ഷം കോടി രൂപയിലേറെയാണ്.

ജൂണ് 28ലെ കണക്കുപ്രകാരം വിപണി മൂല്യം 87,000 കോടി രൂപയുമാണ്. രാജ്യത്തൊട്ടാകെ 12.2 കോടി ചതുരശ്ര അടി ഓഫീസ്, റീട്ടെയിൽ സ്പേസ് ആണ് നിലവിൽ ഇവർ കൈകാര്യം ചെയ്യുന്നത്.

നേട്ടം ഇപ്രകാരം
രണ്ട് തരത്തിലാണ് നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയുക. വരുമാന വിഹിതവും മൂലധന നേട്ടവും. റീറ്റ്സുകൾക്ക് ദീർഘകാല വാടക കരാറുകളുള്ളതിനാൽ സ്ഥിരമായി അതിൽനിന്ന് നിക്ഷേപകർക്ക് വിഹിതം ലഭിച്ചുകൊണ്ടിരിക്കും.

മൊത്തം വരുമാനത്തിൽ 90 ശതമാനവും നിക്ഷേപകർക്ക് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ. നിക്ഷേപിച്ച പണത്തിൻ ലഭിച്ച യൂണിറ്റുകളുടെ മൂല്യത്തിലുണ്ടാകുന്ന വർധനവാണ് മൂലധനേട്ടമായി ലഭിക്കുന്നത്.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് റീറ്റ്സുകളുടെ പ്രവർത്തനം.

മൂലധന നേട്ട നികുതി കാലയളവ്

റീറ്റ്സുകൾക്കും ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റുമെന്റ് ട്രസ്റ്റുകൾക്കും ബാധകമായ ദീർഘകാല മൂലധന നേട്ടം നിർണയിക്കുന്നതിനുള്ള കാലയളവ് 36 മാസത്തിൽനിന്ന് കഴിഞ്ഞ ബജറ്റിൽ 12 മാസമായി കുറച്ചിരുന്നു. ഇതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി.

അതായത്, ഒരു വർഷത്തിൻ ശേഷം നിക്ഷേപം തിരികെയെടുത്താൽ 1,25,000 രൂപവരെയുള്ള നേട്ടത്തിനു നികുതിയൊന്നും നൽകേണ്ടതില്ല. അതിൻ മുകളിലുള്ള നേട്ടത്തിൻ 12.50 ശതമാനം നികുതിയാണ് ബാധകം.

X
Top