ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

17 വന്ദേഭാരതുകള്‍ രാജ്യത്ത് സർവീസ് നടത്തുന്നത് മുഴുവൻ സീറ്റും നിറഞ്ഞ്; പകുതി സീറ്റും ഒഴിഞ്ഞ്‌ 13 ട്രെയിനുകൾ

കണ്ണൂർ: നൂറില്‍ നൂറുസീറ്റും നിറച്ച്‌ കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകള്‍ രാജ്യത്ത് കുതിക്കുന്നു. എന്നാല്‍ 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍ പകുതിസീറ്റും കാലിയായാണ് ഓടുന്നത്.

59-ല്‍ 18 എണ്ണം 16 കോച്ചുമായാണ് ഓടുന്നത്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്.

എന്നാല്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ 474 സീറ്റില്‍ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണില്‍ ഈടാക്കുന്ന ‘അധികനിരക്ക് ‘ വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.

ഇതില്‍ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയില്‍ 1328 സീറ്റില്‍ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വന്ദേഭാരത് നല്‍കിയതാണ് തിരിച്ചടിയായതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

X
Top