വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

നിർജീവമായ ജൻധൻ അക്കൗണ്ടുകളിൽ 14,750 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ നിർജീവമായ ജൻധൻ അക്കൗണ്ടുകളിലായി 14,750 കോടി രൂപയുണ്ടെന്ന് കണക്കുകൾ. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്താകെ 54.03 കോടി ബാങ്ക് അക്കൗണ്ടുകളാണു തുറന്നിട്ടുള്ളത്.

ഇതിൽ 11.30 കോടി അക്കൗണ്ടുകൾ ഇപ്പോൾ ആക്ടീവ് അല്ല. കഴിഞ്ഞ നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരമാണ് 14,750 കോടി രൂപ ഇത്തരം അക്കൗണ്ടുകളിലുള്ളതായി രാജ്യസഭയിൽ, ചോദ്യത്തിനുള്ള ഉത്തരമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്.

അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ നിർജീവമായ ജൻധൻ അക്കൗണ്ടുകളുടെ എണ്ണം കുറയുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ 39.62% ആയിരുന്നത് നവംബർ 2024ൽ 20 ശതമാനമായി കുറഞ്ഞു.

രണ്ടു വർഷമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

X
Top