രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നിഫ്‌റ്റി 500 സൂചികയിലെ 136 ഓഹരികള്‍ക്ക്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

ഴിഞ്ഞ മൂന്ന്‌ മാസമായി ഓഹരി വിപണി കരടികളുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട നാലിലൊന്ന്‌ ഓഹരികളും ഒരു വര്‍ഷത്തെ താഴ്‌ന്ന വിലയിലേക്ക്‌ ഇടിഞ്ഞു.

ഡിസംബര്‍ ഒന്നിന്‌ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി 10 ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 136 ഓഹരികളാണ്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയത്‌. ഇതില്‍ 51 ഓഹരികളും ഡിസംബര്‍ ഒന്നിനു ശേഷം 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു.

136ല്‍ എട്ട്‌ ഓഹരികള്‍ നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടതാണ്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എച്ച്‌ഡിഎഫ്‌സി ലൈഫ്‌, വിപ്രോ, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്‌, ദിവിസ്‌ ലബോറട്ടറീസ്‌, സിപ്ല, അദാനി പോര്‍ട്‌സ്‌, അദാനി എന്റര്‍പ്രൈസസ്‌ എന്നിവയാണ്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിയതാണ്‌ ഈ ഓഹരികള്‍ കനത്ത തിരുത്തലിന്‌ വിധേയമായതിന്‌ കാരണം. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്‌ സൂചികാധിഷ്‌ഠിത ഓഹരികളിലാണ്‌.

ഓഹരി വിപണിയിലെ ചാഞ്ചാട്ടം സമീപഭാവിയിലും തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ഈയാഴ്‌ച പലിശനിരക്കു സംബന്ധിച്ച്‌ എന്ത്‌ തീരുമാനമെടുക്കുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ വിപണി.

വിപണിയുടെ തുടര്‍ന്നുള്ള ഗതിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമായിരിക്കും യുഎസ്‌ ഫെഡിന്റെ തീരുമാനം.

X
Top