അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മുത്തൂറ്റ് മൈക്രോഫിന് 109.57 കോടി ലാഭം

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ 109.57 കോടി രൂപുടെ ലാഭം കൈവരിച്ചു.

മുന്‍ പാദത്തേക്കാള്‍ 14.5 ശതമാനമാണ് വര്‍ധന. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍പാദത്തില്‍ നിന്ന് 17.74 ശതമാനം വര്‍ധിച്ച് 563.62 കോടി രൂപയിലെത്തി.

കമ്പനിയുടെ ശേഷിക്കും പെരുമാറ്റച്ചട്ട വിലയിരുത്തലിനുമായി ക്രിസിലിന്‍റെ ഏറ്റവും ഉയര്‍ന്ന മൈക്രോഫിനാന്‍സ് ഗ്രേഡിംഗ് എം1സി1 മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

കൂടാതെ ക്രിസില്‍ എപ്ലസ് സേറ്റേബിള്‍ റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

X
Top