മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

1,000 കോടി കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു

തിരുവനന്തപുരം: ഭരണപരമായ ചെലവുകൾ‌ക്കായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ഈ മാസം 26നാണ് റിസർ‌വ് ബാങ്ക് വഴി പൊതുവിപണിയിൽ നിന്നു കടമെടുക്കുക. ഇതോടെ ഇൗ വർഷം ഇതുവരെയുള്ള കടമെടുപ്പ് 7,000 കോടി രൂപയാകും.

കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന തുക 20,521 കോടി രൂപയാണെന്ന് കഴിഞ്ഞയാഴ്ച കേരളത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഈ തുക കൊണ്ട് ഈ വർഷത്തെ ചെലവുകൾ വഹിക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.

ഓഗസ്റ്റിൽ ഓണം വരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാം. അതു കഴിഞ്ഞാൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

X
Top