
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 31ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/390/2023-ഫിൻ. തീയതി-26.10.2023) വിശദാംശങ്ങൾക്കും ധനവകുപ്പിന്‍റെ വെബ്‌സൈറ്റ് (www.finance. kerala.gov.in) സന്ദർശിക്കുക.






