ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

2022 ല്‍ പ്രവാസി ഇന്ത്യക്കാര്‍ അയച്ചത് 100 ബില്യണ്‍ ഡോളര്‍ – ധനമന്ത്രി

ഇന്‍ഡോര്‍: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്കയച്ച തുക 2022 ല്‍ 100 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍. പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷനില്‍ സംസാരിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ യഥാര്‍ത്ഥ നയതന്ത്രപ്രതിനിധികള്‍ പ്രവാസികളാണെന്ന് പറഞ്ഞ ധനമന്ത്രി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. തനത് ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ പ്രമോട്ട് ചെയ്യാന്‍ സാധിക്കും. ‘ചൈന പ്ലസ് വണ്‍” നയത്തിന് ശേഷം ലോകം ഇപ്പോള്‍ ”യൂറോപ്യന്‍ യൂണിയന്‍ (ഇയു) പ്ലസ് വണ്‍” നയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പുറമെ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി. ചെറുതും വലതുമായ വ്യവസായങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ധനമന്ത്രി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള അമൃത വര്‍ഷങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇതുവഴി സാധിക്കും.

‘പാന്‍ഡെമിക്കിന് ശേഷം തൊഴിലാളികള്‍ വിദേശത്തേക്ക് പോകില്ലെന്ന് ആളുകള്‍ കരുതി. എന്നാല്‍ അവര്‍ തിരിച്ചുപോയി എന്ന് മാത്രമല്ല, കൂടുതല്‍ ഉപയോഗപ്രദമായ ജോലികള്‍ നേടുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പണമയയ്ക്കല്‍ സംഖ്യ 12 ശതമാനം വര്‍ദ്ധിച്ചു,’ അവര്‍ പറഞ്ഞു.

X
Top