ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

100 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ട് ആല്‍ഫബെറ്റ്, സുന്ദര്‍ പിച്ചൈയ്ക്ക് എലോണ്‍ മസ്‌ക്കിന്റെ അഭിനന്ദനം

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ ആദ്യ 100 ബില്യണ്‍ ഡോളര്‍ പാദ വരുമാനം രേഖപ്പെടുത്തി. നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു.

“എല്ലാ പ്രധാന വിഭാഗങ്ങളും ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നാംപാദ വരുമാനം 100 ബില്യണ്‍ ഡോളറായി.(അഞ്ച് വര്‍ഷം മുന്‍പുള്ള ത്രൈമാസ വരുമാനം 50 ബില്യണ്‍ ഡോളറായിരുന്നു),” പിച്ചൈ എഴുതി. എല്ലാ വിഭാഗങ്ങളിലും കൃത്രിമ ബുദ്ധി (എഐ) സന്നിവേശിപ്പിച്ചതാണ് നേട്ടത്തിന് കാരണം.

പോസ്റ്റ് വൈറലായതിന് പുറകെ ടെക്ക് അതികായനും ടെസ്ല, സ്‌പേസ് എക്‌സ് സിഇഒയുമായ എലോണ്‍ മസ്‌ക്ക് പിച്ചൈയെ പ്രശംസിച്ചു.”മികച്ച പ്രകടനം” എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. “നന്ദി, ആവേശകരമായ കാര്യങ്ങള്‍ ഇനിയുമുണ്ട്” എന്ന് പിച്ചൈ മറുപടി നല്‍കി.

ആല്‍ഫബെറ്റിന്റെ മൂന്നാം പാദ ഫലങ്ങള്‍ ചരിത്രപരമായ ഒരു നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. മൊത്തം വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞപ്പോള്‍ അറ്റാദായം ഓഹരിയൊന്നിന് 2.87 ഡോളര്‍. സെര്‍ച്ച്, ക്ലൗഡ്, യൂട്യൂബ്, എഐ ഉല്‍പ്പന്നങ്ങളിലെ വിശാലമായ വളര്‍ച്ചയാണ് കാരണം.

വില്‍പ്പന 102.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 87.5 ബില്യണ്‍ ഡോളറായിരുന്നു,

X
Top