ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് വ്യാഴാഴ്ച തിരിച്ചടിയേറ്റു. എമേര്‍ജിംഗ് മാര്‍ക്കറ്റ് ഡെബ്റ്റ് സൂചികയിലേക്ക് പരിഗണിക്കാന്‍ ജെപി മോര്‍ഗന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ രാജ്യത്തെ 10 വര്‍ഷ സോവറിന്‍ ബോണ്ട് യീല്‍ഡ് 10 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3 മാസത്തെ ഉയരം കുറിച്ചു.

നിലവില്‍ബോണ്ട് യീല്‍ഡ് 7.46% എന്ന ഉയര്‍ന്ന നിലയിലാണുള്ളത്. ഇന്ത്യന്‍ ബോണ്ടുകളെ തങ്ങളുടെ സൂചികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ജെപി മോര്‍ഗന്‍ തീരുമാനിക്കുകയായിരുന്നു. പകരം അവയെ നിരീക്ഷിക്കന്‍ തീരുമാനിച്ചു.

ഇതോടെ രാജ്യത്തെ ബോണ്ടുകളുടെ ആഗോള വിപണി പ്രവേശനം അവതാളത്തിലാവുകയായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിയില്‍ വില വര്‍ദ്ധനവും ബോണ്ട് വില കുറച്ചു. ഒപെക് പ്ലസ് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബ്രെന്റ്, ഡബ്ല്യുടിഐ സൂചികകള്‍ രണ്ട്മാസത്തെ ഉയരത്തിലാണുള്ളത്.

അതേസമയം, രൂപയുടെ മൂല്യം 0.14 ശതമാനം ഇടിഞ്ഞ് 81.63 എന്ന നിലയിലെത്തി.

X
Top