ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജുൻജുൻവാലയെ കുറിച്ച് 10 കാര്യങ്ങൾ

  • ഇന്ത്യയിലെ ഓഹരി വിപണിയിലെ ഏറ്റവും നേട്ടമുണ്ടാക്കിയ നിക്ഷേപകൻ.
  • ആദ്യത്തെ നിക്ഷേപം 5000 രൂപ, ഇന്ന് 5.8 ബില്യൺ ഡോളറിന്റെ ആസ്തി
  • സ്വദേശം രാജസ്ഥാൻ. ജനിച്ചതും വളർന്നതും മുംബൈയിൽ
  • ഇന്ത്യയിലെ 36ാമത് അതിസമ്പന്നൻ
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗം
  • കടംവാങ്ങിയ 5000 രൂപയുമായി ഓഹരി വിപണിയിലെത്തിയത് 25ാമത്തെ വയസിൽ
  • രേഖ ജുൻജുൻവാലയാണ് ഭാര്യ. നിഷ്ത ജുൻജുൻവാല, ആര്യമൻ ജുൻജുൻവാല, ആര്യവീർ ജുൻജുൻവാല എന്നിവർ മക്കളാണ്
  • ആകാശ എയർ, ഹംഗാമ ഡിജിറ്റൽ മീഡിയ തുടങ്ങിയ കമ്പനികളുടെ സ്ഥാപകൻ
  • രാകേഷ് ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരികൾ, ഒരു ഓഹരിക്ക് 43 രൂപ നിരക്കിൽ
  • അച്ഛൻ മരിച്ചത് 2008ൽ. അന്ന് മുതൽ കിട്ടുന്ന ഡിവിഡന്റിന്റെ നാലിലൊന്ന് സാമൂഹ്യസേവനത്തിനായി നീക്കിവെച്ചു.

1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.

പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.

X
Top