Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ 1% പേര്‍ 2030 ഓടെ കോടീശ്വരന്മാരാകുമെന്ന് പഠനം

സിംഗപ്പൂര്‍: കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍ 2030 ഓടെ സിംഗപ്പൂര്‍ ആകുമെന്ന് പഠനം. ഓസ്‌ട്രേലിയയെ ആണ് സിംഗപ്പൂര്‍ ഇക്കാര്യത്തില്‍ മറികടക്കുക. എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഏഷ്യ-പസഫിക്കിലെ സാമ്പത്തിക കേന്ദ്രമായി ഓസ്‌ട്രേലിയ മാറും. ഹോങ്കോംഗ്, തായ്‌വാന്‍ എന്നിവയായിരിക്കും തൊട്ടുപിറകെയുള്ള സ്ഥാനങ്ങളില്‍. ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ രാജ്യങ്ങളിലെ കോടീശ്വരന്മാരുടെ എണ്ണം യുഎസിലുള്ളതിനേക്കാള്‍ അധികമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2021ല്‍ ഓസ്‌ട്രേലിയ ഈ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തി. സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്താണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏഷ്യയുടെ സമ്പത്ത് യുഎസിന്റേതിനേക്കാള്‍ കൂടുതലാണെന്നും എച്ച്എസ്ബിസി പറയുന്നു.

അതിവേഗം വളരുന്ന വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ സമ്പദ് വ്യവസ്ഥകളില്‍ 250,000 ഡോളറിന്റെ സ്വത്ത് കൈവശംവയ്ക്കുന്നവരുടെ എണ്ണം 2030 ഓടെ ഇരട്ടിയാകും.നിലവില്‍, ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ഇവ. തരംതിരിച്ച് പറയുകയാണെങ്കില്‍, ചൈനയില്‍ 2030 ഓടെ ഏകദേശം 50 ദശലക്ഷം കോടീശ്വരന്മാരുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യയിലിത് ആറ് ദശലക്ഷത്തിധികമാണ്. അതായത് ചൈനീസ ജനസംഖ്യയുടെ 4 ശതമാനവും ഇന്ത്യയുടെ 1 ശതമാനവും കോടീശ്വരന്മാരോ കോടീശ്വരികളോ ആയി മാറും.

X
Top