ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

മലയാളി എഐ സ്റ്റാര്‍ട്ടപ്പ് ക്ലൂഡോട്ട് ഒരു കോടി സമാഹരിച്ചു

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ സ്റ്റാര്‍ട്ടപ്പായ ക്ലൂഡോട്ട് (cloodot.com) പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്ററായ ‘ഉപ്പേക്ക’ യില്‍ നിന്ന് ഒരു കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി.

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓണ്‍ലൈന്‍ ചാറ്റ്, റിവ്യൂ പ്ലാറ്റ്ഫോമുകള്‍ ഏകീകരിക്കാനും പൂര്‍ണ്ണമായി ഓട്ടോമേറ്റ് ചെയ്യാനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആസ് എ സര്‍വീസ് (സാസ്) പ്ലാറ്റ്ഫോമാണ് ക്ലൂഡോട്ട്.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ആദില്‍ മുന്ന, ഫഹ്മി ബിന്‍ ബക്കര്‍, ഹാരിസ് സുലൈമാന്‍, സക്കീര്‍ എന്നിവരാണ് 2019 ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ‘ക്ലൂഡോട്ട്’നു പിന്നില്‍.

ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതല്‍ കാര്യക്ഷമവുമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ നിലവില്‍ ക്ലൂഡോട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്.

പുതുതായി നേടിയ ഫണ്ടിംഗ് ഉപയോഗിച്ച് മിഡില്‍ ഈസ്റ്റ്-അമേരിക്കന്‍ വിപണി ഉറപ്പാക്കാനാണ് ക്ലൂഡോട്ടിന്‍റെ പദ്ധതി.

X
Top