ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

പ്രാഥമിക വിപണിയില്‍ ഈയാഴ്ച 3 ഐപിഒകളും 6 ലിസ്റ്റിംഗുകളും

മുംബൈ: കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍മാത്രമാണ് ഈയാഴ്ച ഇന്ത്യന്‍ പ്രാഥമിക വിപണിയെ കാത്തിരിക്കുന്നത്. മൂന്ന് കമ്പനികളുടെ ഐപിഒകളും (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) 6 ലിസ്റ്റിംഗുകളുമാണ് ഈയാഴ്ച നടക്കുക.

മൂന്ന് ഐപിഒകളില്‍ ഒന്ന് മെയിന്‍ബോര്‍ഡ് വിഭാഗത്തില്‍ നിന്നുള്ളതാണ്-ആന്‍തം ബയോസയന്‍സസ് ഐപിഒ. സ്പണ്‍വെബ് നോണ്‍വോവന്‍, മോണിക്ക ആല്‍കോബെവ് എന്നിവ എസ്എംഇ വിഭാഗത്തിലുള്‍പ്പെടുന്നു.

ആന്‍തം ബയോസയന്‍സസ് 3,395 കോടി രൂപ ഐപിഒ തിങ്കളാഴ്ചയാരംഭിക്കും. 540-570 രൂപയാണ് പ്രൈസ് ബാന്‍ഡ്. ജൂലൈ 16 ന് അവസാനിക്കുന്ന ഐപിഒയില്‍ വിരിഡിറ്റി ടോണ്‍, പോര്‍ട്ട്‌സ്മൗത്ത് ടെക്‌നോളജീസ് എന്നിവ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍-ഫോര്‍ സെയിലാണ് ഉള്‍പ്പെടുന്നത്.

ഗുജറാത്ത് ആസ്ഥാനമായുള്ള സ്പണ്‍വെബ് നോണ്‍വോവന്‍ പ്രൈസ് ബാന്റായി നിശ്ചയിച്ചിട്ടുള്ളത് 90-96 രൂപ. 61 കോടി പബ്ലിക് ഇഷ്യു തിങ്കളാഴ്ചയാരംഭിച്ച് ജൂലൈ 16 ന് അവസാനിക്കും. ഫ്രഷ് ഇഷ്യുമാത്രമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മദ്യ ഇറക്കുമതിക്കാരായ മോണിക്ക അല്‍കോബെവിന്റെ 165.6 കോടി രൂപ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഈയാഴ്ച ആരംഭിക്കും. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 15 നും മറ്റ് നിക്ഷേപകര്‍ക്ക് ജൂലൈ 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലും ഓഹരികള്‍ സബസ്‌ക്രൈബ് ചെയ്യാവുന്നതാണ്.

അലോട്ട്മെന്റുകള്‍ ജൂലൈ 21 നകം തീര്‍പ്പാക്കും. ഓഹരികളിലെ വ്യാപാരം ജൂലൈ 23 മുതലാണ് തുടങ്ങുക. 271-286 രൂപയാണ് പ്രൈസ്ബാന്റ്.47.91 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 28.6 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ.

മെയിന്‍ബോര്‍ഡ് സെഗ്മെന്റില്‍ ട്രാവല്‍ഫുഡ് സര്‍വീസസ്, സ്്മാര്‍ട്ട്വര്‍ക്ക്‌സ് കോവര്‍ക്കിംഗ് സ്‌പേസസിന്റെ ലിസ്റ്റിംഗ് തിങ്കളാഴ്ചയും ജൂലൈ 17 തീയതിയിലുമാണ് യഥാക്രമം നടക്കുക. എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റിംഗിനായി നാല് കമ്പനികള്‍ അണിനിരക്കും. ചെംകാര്‍ട്ട് ഇന്ത്യ ബിഎസ്ഇ എസ്എംഇയിലും സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് എന്നിവ തിങ്കളാഴ്ചയാണ് എന്‍എസ്ഇ എമേര്‍ജില്‍ അരങ്ങേറ്റം കുറിക്കുക.

തുടര്‍ന്ന് ജൂലൈ 15,16 തീയതികളില്‍ ഗ്ലെന്‍ ഇന്‍ഡസ്ട്രീസിന്റെയും ആസ്റ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്.

X
Top