8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നേട്ടത്തോടെ തുടക്കം. നിക്ഷേപകര്‍ ജാഗ്രതപൂര്‍ണ്ണമായ ശുഭാപ്തി വിശ്വാസത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെന്‍സെക്‌സ് 154.79 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 82355.13 ലെവലിലും നിഫ്റ്റി 46.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 25136.95 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1786 ഓഹരികള്‍ മുന്നേറുമ്പോള്‍ 629 ഓഹരികള്‍ ഇടിഞ്ഞു.

137 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റി സ്‌മോള്‍ക്യാപ് 100 0.6 ശതമാനമുയര്‍ന്നപ്പോള്‍ മിഡ്ക്യാപ് 100 സ്ഥിരത പുലര്‍ത്തുകയാണ്. ബാങ്ക് ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ പിന്‍ബലത്തില്‍ ബാങ്ക് നിഫ്റ്റി 0.18 ശതമാനമുയര്‍ന്നു.

ജൂലൈ 21 ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 1681 കോടി രൂപയുടെ നെറ്റ് വില്‍പന നടത്തിയിരുന്നു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 3578 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

X
Top