
മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത ഇടിവ് നേരിടുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഒന്നാംപാദ വരുമാന പ്രതീക്ഷിച്ച തോതിലാകാത്തതും വ്യാപാര ഉടമ്പടികളിലെ അനിശ്ചിതാവസ്ഥയുമാണ് കാരണം.
അതേസമയം വിലകയറ്റത്തിലെ ഏറ്റക്കുറച്ചിലും ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങളുമായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക, വിദഗ്ധര്‍ പറഞ്ഞു. സണ്‍ഫാര്‍മ,എസ്ബിഐ ലൈഫ്,അപ്പോളോ ഹോസ്പിറ്റല്‍സ്, പവര്‍ഗ്രിഡ്, ടൈറ്റന്‍ എന്നിവ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലുംഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ കനത്ത ഇടിവ് നേരിടുകയാണ്.
മേഖലകളില്‍ ഐടി,ടെലികോം എന്നിവ 0.5-1 ശതമാനം വരെ താഴ്ന്നു. ലോഹം, പവര്‍, മീഡിയ, പൊതുമേഖല ബാങ്ക് എന്നിവ 0.5-1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.