എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച

ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് രൂപ

മുംബൈ: ഡോളറിനെതിരെ 9 പൈസ നേട്ടത്തില്‍ 88.1 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ഇന്ത്യ-യുഎസ് വ്യാപാര പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന സൂചനകളെത്തുടര്‍ന്നാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ഇടപെടലും തുണയായി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 88.22 നിരക്കിലായിരുന്നു ഓപ്പണിംഗ്. പിന്നീട് ഇന്‍ട്രാഡേ ഉയരമായ 88.06 ലേയ്ക്കും താഴ്ചയായ 88.34 നിരക്കിലേയ്ക്കുമെത്തി. 88.11 നിരക്കില്‍ ക്ലോസ് ചെയ്തു.

വ്യാഴാഴ്ച 35 പൈസ ഇടിഞ്ഞ് 88.20 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ സൂചിക 0.17 ശതമാനം ഉയര്‍ന്ന് 97.51 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് 0.59 ശതമാനം ഇടിഞ്ഞ് 67.04 നിരക്കിലെത്തി.

X
Top