
മുംബൈ: പ്രാഥമിക വിപണി ജൂണ്‍ 25 നാരംഭിക്കുന്ന ആഴ്ചയില്‍ സജീവമാകും. 10 കമ്പനികള്‍ പബ്ലിക് ഇഷ്യുവഴി 1240 കോടി രൂപയോളം സമാഹരിക്കുന്നതോടെയാണിത്. ഇതില്‍ എട്ട് കമ്പനികളുടെ ലിസ്റ്റിംഗും അടുത്ത വാരം നടക്കും.
മെയിന്‍ബോര്‍ഡ് ഐപിഒകളായ വിക്രന്‍ എഞ്ചിനീയറിംഗും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറും 893 കോടി രൂപയാണ് സ്വരൂപിക്കുക. ഐപിഒകള്‍ തുടങ്ങുന്നത് യഥാക്രമം ഓഗസ്റ്റ് 26 നും ഓഗസ്റ്റ് 29നുമാണ്.
വിക്രന്‍ എഞ്ചിനീയറിംഗിന്റേത് 772 കോടി രൂപ ഐപിഒയും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറിന്റെത് 121 കോടി രൂപ ഐപിഒയുമാണ്. വില നിലവാരം യഥാക്രമം 92-97 രൂപയും 86-911 രൂപയും.
എസ്എംഇ സെഗ്മന്റില്‍ എട്ട് ഐപിഒകളാണ് നടക്കുക. ഇതില്‍ എന്‍ഐഎസ് മാനേജ്‌മെന്റ് 105-111 രൂപ പ്രൈസ് ബാന്റില്‍ 60 കോടി രൂപയും ഗ്ലോബ്ടയര്‍ ഇന്‍ഫോടെക്ക് 72 രൂപ വിലയില്‍ 31 കോടി രൂപയും സാത്വ എഞ്ചിനീയറിംഗ് 70-75 രൂപ പ്രൈസ് ബാന്റില്‍ 35.4 കോടി രൂപയും കറന്റ് ഇന്‍ഫ്രാ പ്രൊജക്ട്‌സ് 76-80 രൂപ വിലയില്‍ 41.8 കോടി രൂപയും ഓവല്‍ പ്രൊജക്ട്‌സ് 80-85 രൂപയില്‍ 46.74 കോടി രൂപയും സുഗ്‌സ് ലോയ്ഡ്, ആബ്രില്‍ പേപ്പര്‍ ടെക്ക് , സ്‌നേഹ ഓര്‍ഗാനിക്‌സ് എന്നിവ യഥാക്രമം 117-123 പ്രൈസ് ബാന്റില്‍ 85.66 കോടി രൂപ, 61 രൂപ പ്രൈസ് ബാന്റില്‍ 13.42 കോടി രൂപ, 115-112 രൂപ പ്രൈസ് ബാന്റില്‍ 32.68 കോടി രൂപ എന്നിങ്ങനെയും സമാഹരിക്കും.
ഗണേഷ് ചതുര്‍ത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 27 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണിയ്ക്ക് അവധിയാണ്.