അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പ്രസാദ് കെ പണിക്കർ നയാര എനർജി ചെയർമാൻ

കൊച്ചി: മലയാളിയായ പ്രസാദ് കെ പണിക്കറെ കമ്പനിയുടെ ചെയർമാനായി നിയമിച്ച് റഷ്യൻ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പിന്തുണയുള്ള നയാര എനർജി. അഞ്ചുവർഷത്തോളം കമ്പനിയുടെ തലപ്പത്തിരുന്ന ചാൾസ് ആന്റണി ഫൗണ്ടന് പകരക്കാരനായാണ് പ്രസാദ് കെ.പണിക്കർ ചുമതലയേൽക്കുന്നത്.

ഫൗണ്ടന് കീഴിൽ കമ്പനി വളരെ ഫലപ്രദമായ കോർപ്പറേറ്റ് ഭരണസംവിധാനങ്ങൾ സ്ഥാപിക്കുകയും. കമ്പനിയുടെ ബാഹ്യ പ്രശസ്തി വർദ്ധിപ്പിക്കുകയും വളരെ പരിചയസമ്പന്നരായ ഒരു എക്സിക്യൂട്ടീവ് ടീമിനെ സജ്ജമാക്കുകയും ചെയ്തുതായി നയാര എനർജി ഒരു പത്ര കുറിപ്പിൽ പറഞ്ഞു.

വികസന പദ്ധതികളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ തന്ത്രപരമായ മുൻഗണനകളിലൂടെ നയാര എനർജിയെ നയിക്കാൻ പണിക്കറിന് കഴിയുമെന്നും. തന്റെ സാങ്കേതിക അനുഭവവും പ്രാദേശിക ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള അറിവും കമ്പനിക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും നയാര എനർജി കൂട്ടിച്ചേർത്തു. അതേസമയം പുതിയ ചുമതയ്ക്ക് പുറമെ നയാര എനർജിയുടെ റിഫൈനറി മേധാവി എന്ന നിലയിലുള്ള തന്റെ സേവനവും പണിക്കർ തുടരും.

നയാര എനർജി അതിന്റെ പെട്രോകെമിക്കലിലേക്കുള്ള ഘട്ടം ഘട്ടമായുള്ള വിപുലീകരണം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി പോളിപ്രൊപ്പിലീനിലേക്കുള്ള വിപുലീകരണത്തിന്റെ ആദ്യ ഘട്ടം അടുത്ത വർഷം നടപ്പിലാക്കും.

X
Top