സാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്

നിരക്ക് വര്‍ധനവിന്റെ ഫലം കുറയുന്നു-ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: പണവിപണിയിലെ ചിലരുടെ ഏകപക്ഷീയ വിലനിര്‍ണയം പണനയം നടപ്പാകുന്നത്‌ വൈകിപ്പിക്കുകയാണന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര. വാണിജ്യ പേപ്പറുകളും നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ഉപകരണങ്ങളും നയങ്ങളുടെ നടപ്പാക്കല്‍ വൈകിപ്പിക്കുന്നുണ്ടെങ്കിലും എന്‍ബിഎഫികളാണ് (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് റേറ്റ്) ലോണുകള്‍ റിപ്പോ നിരക്ക് വര്‍ധനവിന്റെ ഫലം കുറയ്ക്കുന്നു.

2019 ഒക്‌ടോബര്‍ മുതല്‍, ബാങ്കുകള്‍ ഹോം ലോണ്‍ പോലുള്ള ഫ്‌ലോട്ടിംഗ് റേറ്റ് ഉല്‍പ്പന്നങ്ങളെ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കുകളുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ചില്ലറ വായ്പകള്‍ ഇപ്പോഴും എംസിഎല്‍ആറിന് കീഴിലാണ്. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചാണ് ആര്‍ബിഐ പണലഭ്യത കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ആര്‍ബിഐയുടെ ഒക്ടോബര്‍ ബുള്ളറ്റിന്‍ അനുസരിച്ച്, ജൂണിലവസാനിച്ച പാദത്തില്‍ ഇബിഎല്‍ആര്‍ലിങ്ക്ഡ് ലോണുകള്‍ 46.9 ശതമാനവും എംസിഎല്‍ആര്‍ വായ്പകള്‍ 46.5 ശതമാനവുമാണ്. 2022 മെയ് മുതല്‍ സെപ്തംബര്‍ വരെ ഇബിഎല്‍ആര്‍എസുകളില്‍ 140 ബേസിസ് പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്.

എംസിഎല്‍ആര്‍ ശരാശരി 70 ബേസിസ് പോയിന്റുകളും ഉയര്‍ത്തപ്പെട്ടു. ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി ആര്‍ബിഐ ഈ വര്‍ഷം പോളിസി റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധിപ്പിച്ചിരുന്നു.

X
Top