8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഡോളറിനെതിരെ രൂപ നിലമെച്ചപ്പെടുത്തി

മുംബൈ: ആദ്യ സെഷനുകളിലെ നഷ്ടങ്ങള്‍ തിരുത്തി രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തി. 2 പൈസ നേട്ടത്തില്‍ 85.68 നിരക്കിലായിരുന്നു ക്ലോസിംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 0.27 ശതമാനം മൂല്യനഷ്ടമാണ് ഡോളറിനെതിരെ രൂപയ്ക്കുണ്ടായത്.

നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ 0.08 ശതമാനത്തിന്റെ നഷ്ടവുമുണ്ടായി. യുഎസ് ഡോളര്‍ സൂചിക ശക്തിപ്പെടുകയും ദീര്‍ഘകാല യുഎസ്, ജാപ്പനീസ് ബോണ്ട് ആദായം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

സ്‌പോട്ട് മാര്‍ക്കറ്റില്‍ രൂപ 85.50-86.50 പരിധിക്കുള്ളില്‍ വ്യാപാരം നടത്തുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് കറന്‍സി ആന്‍ഡ് കമ്മോഡിറ്റി മേധാവി അനിന്ദ്യ ബാനര്‍ജി പറഞ്ഞു.

ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടിയെ തുടര്‍ന്ന് കമ്മോഡിറ്റി ഫ്യൂച്ചറുകള്‍ ഈ പതിറ്റാണ്ടിലെ മികച്ച ഇന്‍ട്രാഡേ നേട്ടം സ്വന്തമാക്കി.
മരുന്ന് കമ്പനികള്‍ക്ക് 200 ശതമാനം വരെ നികുതി ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 1 ന് തന്നെ താരിഫ് പ്രാബല്യത്തില്‍ വരുമെന്നും അതിനുശേഷം കാലാവധി നീട്ടി നല്‍കില്ലെന്നും ട്രമ്പ് താക്കീത് നല്‍കിയിട്ടുണ്ട്.

X
Top