ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽ

ന്യൂഡൽഹി:  ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം ജൂണിൽ 77 മാസത്തെ കുറഞ്ഞ തോതായ 2.1 ശതമാനത്തിലെത്തി.  മെയ്‌ മാസത്തിലിത് 2.8 ശതമാനമായിരുന്നു.

മൊത്ത വില്പന പണപ്പെരുപ്പം  രണ്ട് വർഷത്തെ കുറഞ്ഞ തോതായ -13 ശതമാനമായിട്ടുണ്ട്. ഭക്ഷ്യ വിലയിലെ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ത്തിയത്. 74 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം  2019 ഏപ്രിലിനുശേഷം ആദ്യമായി വിലച്ചുരുക്കത്തിലേക്കു പ്രവേശിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പച്ചക്കറികളുടെ വില 19 ശതമാനവും പയർവർഗ്ഗങ്ങളുടെ വില 12 ശതമാനവുമാണ് കുറഞ്ഞത്. എണ്ണകളുടെയും പഴങ്ങളുടെയും വില അതേസമയം വർധിച്ചിട്ടുണ്ട്.ഇത് യഥാക്രമം 17.8 ശതമാനവും 12.6 ശതമാനവുമാണ്.

മാംസം, മത്സ്യം എന്നിവയുടെ വില തുടർച്ചയായ മൂന്നാം മാസവും വിലക്കുറവിൽ തുടര്‍ന്നപ്പോള്‍ മുട്ടയുടെ വില 2.6 ശതമാനം ഉയർന്നു.ആറ് മാസത്തെ ഏറ്റവും ഉയർന്ന നില.

മെയ് മാസത്തിൽ 2.67 ശതമാനമായിരുന്ന ഭക്ഷ്യ, വസ്ത്ര, പാദരക്ഷ പണപ്പെരുപ്പം ജൂണിൽ 2.55 ശതമാനമായി. ആരോഗ്യ സേവനങ്ങൾ, ഗതാഗത സേവനങ്ങൾ, സ്വർണം എന്നിവ വർദ്ധനവ് രേഖപ്പെടുത്തി.

പണപ്പെരുപ്പം കുറഞ്ഞതോടെ പന്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍ട്ടിലാണ്. ആർബി ഐ വീണ്ടും നിരക്ക് കുറക്കുമെന്നാണ് സൂചന. ജൂണിലെ 50 ബേസിസ് പോയിന്റ് ഉൾപ്പെടെ ഫെബ്രുവരി യ്ക്ക് ശേഷം മോണി ട്ടറി പോളിസി കമ്മിറ്റി മൂന്ന് തവണ ഇതിനോടകം നിരക്കുകൾ കുറച്ചിട്ടുണ്ട്.

X
Top