കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

സൈഡസ് ലൈഫിന്റെ ജനറിക് മരുന്നുകൾക്ക് യു‌എസ്‌എഫ്‌ഡി‌എ അനുമതി

മുംബൈ: കമ്പനിയുടെ വാൽബെനാസിൻ, റോഫ്ലൂമിലാസ്റ്റ് ഗുളികകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓഹരി 1.14% ഉയർന്ന് 416.10 രൂപയിലെത്തി.

ടാർഡൈവ് ഡിസ്കീനിയയുടെ ചികിത്സയ്ക്കായി ആണ് വാൽബെനാസിൻ ഗുളികകൾ ഉപയോഗിക്കുന്നത്. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് വാൽബെനാസൈൻ ഗുളികകൾക്ക് യുഎസിൽ 781 മില്യൺ ഡോളർ വാർഷിക വിൽപ്പനയുണ്ട്.

അതേസമയം ക്രോണിക് ബ്രോങ്കൈറ്റിസുമായി ബന്ധപ്പെട്ട ഗുരുതരമായ സി‌ഒ‌പി‌ഡി ഉള്ള രോഗികളിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) വർദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനായി റോഫ്ലൂമിലാസ്റ്റ് ഗുളികകൾ ഉപയോഗിക്കുന്നു. ഇതിന് യുഎസിൽ 248 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പന കണക്കാക്കിയിട്ടുണ്ട്.

അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ മാനുഫാക്ചറിംഗ് സൗകര്യത്തിലാണ് ഈ രണ്ട് മരുന്നുകളും നിർമ്മിക്കുന്നതെന്ന് സൈഡസ് ലൈഫ്സ് പറഞ്ഞു. ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി കണ്ടെത്തുകയും വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

X
Top