കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

സൈഡസ് ലൈഫ് സയൻസസിന്റെ കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: സൈഡസ് ലൈഫ് സയൻസസിന്റെ സുഗമാഡെക്സ് കുത്തിവയ്പ്പിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് (യുഎസ്എഫ്ഡിഎ) താൽക്കാലിക അനുമതി ലഭിച്ചതായി ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു. കുത്തിവയ്പ്പ് വിപണനം ചെയ്യുന്നതിനായി കമ്പനിയുടെ യു.എസ്. അനുബന്ധ സ്ഥാപനമായ സൈഡസ് ഫാർമസ്യൂട്ടിക്കൽസിനാണ് (യു.എസ്.എ.) അനുമതി ലഭിച്ചത്.

ശസ്ത്രക്രിയയ്ക്ക് വിധേയരായ മുതിർന്നവരിൽ ഉണ്ടാകുന്ന ന്യൂറോ മസ്കുലർ ബ്ലോക്ക് മാറ്റാൻ ഉപയോഗിക്കുന്ന കുത്തിവയ്പ്പാണ് സുഗമ്മാഡെക്സ്. ഇന്ത്യയിലെ ജറോഡിലുള്ള ഗ്രൂപ്പിന്റെ ഇൻജക്‌റ്റബിൾസ് നിർമാണ കേന്ദ്രത്തിലായിരിക്കും മരുന്ന് നിർമിക്കുകയെന്ന് സൈഡസ് അറിയിച്ചു.

വിൽപ്പന ഡാറ്റ അനുസരിച്ച് സുഗംമാഡെക്സ് കുത്തിവയ്പ്പിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 772 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പന ഉണ്ട്. ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

അതേസമയം വെള്ളിയാഴ്ച സൈഡസ് ലൈഫ് സയൻസസിന്റെ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 364.05 രൂപയിലെത്തി.

X
Top