കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഇടിവ് നേരിട്ട് സൊമാറ്റോ ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: 5 ദിവസത്തെ റാലിയ്ക്ക് ശേഷം സൊമാറ്റോ ഓഹരി ഇടിവ് നേരിട്ടു. 2.78 ശതമാനം താഴ്ന്ന് 80.18 രൂപയിലാണ് സ്റ്റോക്കുള്ളത്. വെള്ളിയാഴ്ച, 52 ആഴ്ച ഉയരമായ 85.25 രൂപ രേഖപ്പെടുത്തിയ ശേഷമാണ് ഈ പിന്‍വാങ്ങല്‍.

നിലവില്‍ 2023 ലെ നേട്ടം 33.08 ശതമാനവും ഒരു വര്‍ഷത്തേത് 49.59 ശതമാനവുമാണ്. സാങ്കേതികമായി 70-75 രൂപയിലാണ് സപ്പോര്‍ട്ടുള്ളത്. 85-90 സോണില്‍ പ്രതിരോധം.

73-75 രൂപയില്‍ ഓഹരി ബ്രേക്ക്ഔട്ടിലാണെന്ന് എയ്ഞ്ചല്‍ വണ്ണിലെ ഓഷോ ക്രിഷന്‍ പറയുന്നു. പ്രഭുദാസ് ലിലാദറിലെ വൈശാലി പരേഖ പറയുന്നതനുസരിച്ച്് ഓഹരി അപ്ട്രെന്‍ഡിലാണ്. 94 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി ഹോള്‍ഡ് ചെയ്യാന്‍ ആനന്ദ് രതിയിലെ ഗണേശ് ദേ്രോങ്ക പറയുന്നു. സ്റ്റോപ് ലോസ് 70 രൂപയില്‍.

ഓഹരി 90 രൂപയിലേയ്ക്ക് കുതിക്കുമെന്ന് ഷെയര്‍ ഇന്ത്യയിലെ രവി സിംഗ് അറിയിച്ചു. അതേസമയം 80.50 ന് താഴെ ക്ലോസ് ചെയ്യുന്ന പക്ഷം സ്റ്റോക്ക് 73 ലേയ്ക്ക് വീഴുമെന്നാണ് ടിപ്സ്2ട്രേഡ്സിലെ എആര്‍ രാമചന്ദ്രന്‍ പറയുന്നത്.

X
Top