ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

സൊമാറ്റോയുടെ ഓഹരി വില ആദ്യമായി 300ന്‌ മുകളില്‍

ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരി വില ആദ്യമായി 300 രൂപ മറികടന്നു. ഇന്നലെ ആറ്‌ ശതമാനം മുന്നേറിയ സൊമാറ്റോയുടെ ഓഹരി 304.50 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.

ഡിസംബറില്‍ സെന്‍സെക്‌സില്‍ ഇടം പിടിക്കുന്ന സൊമാറ്റോയുടെ വിപണിമൂല്യം മൂന്ന്‌ ലക്ഷം കോടി രൂപയ്‌ക്ക്‌ തൊട്ടടുത്താണ്‌.

സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയുടെ രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലം ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി ബിസിനസിന്‌ മൊത്തത്തില്‍ അനുകൂലമാണെന്ന വിലയിരുത്തലാണ്‌ അനലിസ്റ്റുകള്‍ക്കുള്ളത്‌.

ആഗോള ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ സൊമാറ്റോയ്‌ക്ക്‌ നല്‍കിയിരിക്കുന്ന ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. 370 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ സിഎല്‍എസ്‌എയുടെ നിഗമനം.

മറ്റൊരു ആഗോള ബ്രോക്കറേജ്‌ ആയ മോര്‍ഗന്‍ സ്റ്റാന്‍ലി സൊമാറ്റോയ്‌ക്ക്‌ ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌. 355 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില. സ്വിഗ്ഗിയുടെ ഓഹരി വിലയും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.

വ്യാപാരത്തിനിടെ ഇന്നലെ 11 ശതമാനം ഉയര്‍ന്ന സ്വിഗ്ഗി 576.70 രൂപ എന്ന റെക്കോഡ്‌ വിലയാണ്‌ രേഖപ്പെടുത്തിയത്‌.

X
Top