2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

‘എക്സ്ട്രീം’ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി സൊമാറ്റോ

വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമായ എക്സ്ട്രീം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ.

കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്സ്ട്രീമിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സൊമാറ്റോയുടെ നടപടി. എക്സ്ട്രീം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയിട്ടുണ്ട്.

എക്സ്ട്രീമിലൂടെ വ്യാപാരികൾക്ക് ചെറിയ പാഴ്‌സലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുമായിരുന്നു . 10 കിലോഗ്രാം വരെ ഭാരമുള്ള ഇൻട്രാ സിറ്റി പാക്കേജുകൾ ആയിരുന്നു അയയ്ക്കാൻ കഴിയുമായിരുന്നത്.

വ്യാപാരികൾക്ക് അവരുടെ ഷിപ്പ്‌മെന്റുകൾ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കുമായിരുന്നു. 300,000-ലധികം ഡെലിവറി പങ്കാളികളാണ് എക്സ്ട്രീമിലുണ്ടായിരുന്നത്.

അതിനിടെ നിർത്തി വച്ചിരുന്ന ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ സേവനം പുനരാരംഭിക്കുന്നതിന് സൊമാറ്റോ തീരുമാനിച്ചു. മറ്റ് നഗരങ്ങളിലെ പ്രശസ്തമായ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വിഭവങ്ങൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ‘ഇന്റർസിറ്റി ലെജൻഡ്‌സ്’.

മുൻകൂട്ടി സ്റ്റോക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങൾക്ക് പകരം റെസ്റ്റോറന്റുകളിൽ നിന്ന് നേരിട്ട് ഡെലിവറി ചെയ്യുന്ന സംവിധാനം ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ സേവനം ലഭിക്കുന്നതിന് 5,000 രൂപയുടെ മിനിമം ഓർഡർ മൂല്യം ആവശ്യമുണ്ട്.

ഡൽഹി-എൻസിആർ, ബംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങളിൽ ആണ് പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്. ഇത് ഉടൻ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും
2022-ലാണ് സൊമാറ്റോ ലെജൻഡ്‌സ് ആദ്യമായി ആരംഭിച്ചത്.

നിയമപരമായ പ്രശ്‌നങ്ങളും ഉപഭോക്താക്കൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിലുണ്ടായ പരാജയവും കാരണം ഈ വർഷം ഏപ്രിലിൽ, സൊമാറ്റോ ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ നിർത്തിവയ്ക്കുകയായിരുന്നു.

X
Top