തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വരുമാനം 70 ശതമാനം ഉയര്‍ത്തി സൊമാറ്റോ പാരന്റ് കമ്പനി എറ്റേര്‍ണല്‍

ഗുരുഗ്രാം: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടേയും അതിവേഗ വാണിജ്യ സ്ഥാപനമായ ബ്ലിങ്കറ്റിന്റേയും പാരന്റിംഗ് കമ്പനി എറ്റേര്‍ണല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നികുതി കഴിച്ചുള്ള ലാഭം 90 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയിലേയ്ക്ക് ചുരുങ്ങുന്നതിനാണ് ഒന്നാംപാദം സാക്ഷിയായത്.

അതേസമയം ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഓര്‍ഡറിലുണ്ടായ കുതിച്ചുചാട്ടം കമ്പനിയുടെ ഓഹരിയെ ഉയര്‍ത്തി. 7.5 ശതമാനമമുയര്‍ന്ന് 277 രൂപയിലാണ് സ്റ്റോക്കുള്ളത്. ഫെബ്രുവരി 3 ന് ശേഷമുള്ള ഉയര്‍ന്ന വില.

പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70.4 ശതമാനമുയര്‍ത്തി 7167 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ചെലവ് 4203 കോടി രൂപയില്‍ നിന്നും 7433 കോടി രൂപയായി ഉയര്‍ന്നു.

ബ്ലിങ്കിറ്റിന്റെ വരുമാനം 155 ശതമാനമുയര്‍ന്ന് 2400 കോടി രൂപയായി.

X
Top