എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഡെലിവറി ജീവനക്കാര്‍ക്ക് സൊമാറ്റോയുടെ പെന്‍ഷന്‍ പദ്ധതി

മുംബൈ: എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ച്, ഡെലവറി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചിരിക്കയാണ് സൊമാറ്റോ. കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) മാതൃകയിലാണിത്.

ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് ചെറിയ തുകകള്‍ നല്‍കാം. തുക ഇക്വിറ്റികള്‍ (കമ്പനികളുടെ ഓഹരികള്‍), കോര്‍പ്പറേറ്റ് ബോണ്ടുകള്‍ (സ്വകാര്യ കമ്പനികള്‍ക്കുള്ള വായ്പകള്‍), സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ (സര്‍ക്കാരിനുള്ള വായ്പകള്‍), ഇതര നിക്ഷേപങ്ങള്‍ (മറ്റ് തരത്തിലുള്ള സാമ്പത്തിക ഉപകരണങ്ങള്‍) തുടങ്ങിയ സാമ്പത്തിക ആസ്തികളില്‍ നിക്ഷേപിക്കും.

പദ്ധതി രണ്ട് നിക്ഷേപ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു: ആക്റ്റീവ് ചോയ്സ് അനുസരിച്ച് ഏത് ആസ്തികളില്‍ എത്ര തുക നിക്ഷേപിക്കാമെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം.
ഓട്ടോ ചോയ്സ്, തൊഴിലാളിയുടെ പ്രായത്തെ അടിസ്ഥാനമാക്കി വിഹിതം സ്വയമേവ ക്രമീകരിക്കുന്നു.

പദ്ധതിയില്‍ ചേരുന്നതിന് നിലവിലെ കെവൈസി രേഖകള്‍ ഉപയോഗിച്ച് പ്രാണ്‍ (പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) സൃഷ്ടിക്കണം. 30,000-ത്തിലധികം ഡെലിവറി പങ്കാളികള്‍ പദ്ധതി ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കി. നടപ്പ് വര്‍ഷം അവസാനത്തോടെ കൂടുതല്‍ ജീവനക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നേക്കും.

X
Top